Wednesday 25 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 8

ഇബിന്‍ ഹിബ്ബന്‍റ്റെ സഹീഹില്‍ രേഖപ്പെടുത്തിയത്, ആയിഷ(റ) പറഞ്ഞു, "അബുബെക്കര്‍ ഇപ്പ്രകാരം പറഞ്ഞു, 'ഉഹുദിന്‍റ്റെ ദിവസം, പ്രവാചകന്‍(സ്വ) തനിച്ചായി. അദ്ദേഹത്തിന്‍റ്റെ അടുത്തേയ്ക്ക് ആദ്യം ചെന്നത് ഞാനായിരുന്നു. അപ്പോള്‍ പ്രാവച്കന്‍റ്റെ മുന്‍പില്‍ ഒരാള്‍ നിന്ന് പ്രവാചകനെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു.
ഇതുകണ്ടപ്പോള്‍ ഞാന്‍ എന്നോടായി പറഞ്ഞു, "പ്രവാചകനെ സംരക്ഷിക്കുന്ന ആ മനുഷ്യന്‍ തല്‍ഹയായിരിക്കണേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം. ഓ അല്ലാഹ്, അത് തല്‍ഹയാകണമേ, എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം."

പോകുന്ന വഴി, അബു ഉബൈദ ബിന്‍ അല്‍ ജര്‍റ, എന്‍റ്റെ മുന്‍പേ കയറി പോയി. അദ്ദേഹം ഒരു പക്ഷിയുടെ വേഗത്തിലാണ്‌ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് നീങ്ങിയത്!. ഞങ്ങള്‍ രണ്ടുപേരും പ്രവാചകനെ സംരക്ഷിക്കുവാനായി അവിടെച്ചെന്നു. തല്‍ഹ ഗുരുതരമായ മുറിവുകളോടെ പ്രവാചകന്‍റ്റെ മുന്‍പില്‍ കിടക്കുന്ന കാഴ്ചയാണ്‌ ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കണ്ടത്. 'നിങ്ങളുടെ സഹോദരനെ പോയി നോക്കുക(അദ്ദേഹത്തിന്‍റ്റെ മുറിവുകള്‍ സംരക്ഷിക്കുക്ക). അദ്ദേഹം സ്വര്‍ഗ്ഗത്തിലെ ഒരു ഭവനത്തിന്‌ ഉടമസ്ഥനാണെന്ന് തെളിയിച്ചു', പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ തല്‍ഹയുടെ അടുത്തേയ്ക്ക് ചെന്നു. പത്തോ അതിലധികമോ, വാളുകൊണ്ടുള്ള മുറിവുകള്‍ അദ്ദേഹത്തിന്‍റ്റെ ശരീരത്തില്‍ ഞങ്ങള്‍ കണ്ടു. അതിനു ശേഷം പ്രവാചകന്‍(സ്വ)
തല്‍ഹയെ(റ) കുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയെ നോക്കുക." ഇപ്പ്രകാരമാണ്‌ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അദ്ദേഹത്തിന്‌ പേര്‍ ലഭിച്ചത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: