Wednesday 25 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 8

ഇബിന്‍ ഹിബ്ബന്‍റ്റെ സഹീഹില്‍ രേഖപ്പെടുത്തിയത്, ആയിഷ(റ) പറഞ്ഞു, "അബുബെക്കര്‍ ഇപ്പ്രകാരം പറഞ്ഞു, 'ഉഹുദിന്‍റ്റെ ദിവസം, പ്രവാചകന്‍(സ്വ) തനിച്ചായി. അദ്ദേഹത്തിന്‍റ്റെ അടുത്തേയ്ക്ക് ആദ്യം ചെന്നത് ഞാനായിരുന്നു. അപ്പോള്‍ പ്രാവച്കന്‍റ്റെ മുന്‍പില്‍ ഒരാള്‍ നിന്ന് പ്രവാചകനെ ശത്രുക്കളില്‍നിന്നും സംരക്ഷിക്കുന്നത് ഞാന്‍ കണ്ടു.
ഇതുകണ്ടപ്പോള്‍ ഞാന്‍ എന്നോടായി പറഞ്ഞു, "പ്രവാചകനെ സംരക്ഷിക്കുന്ന ആ മനുഷ്യന്‍ തല്‍ഹയായിരിക്കണേയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം. ഓ അല്ലാഹ്, അത് തല്‍ഹയാകണമേ, എന്‍റ്റെ മാതാപിതാക്കളെ ഞാന്‍ അദ്ദേഹത്തിനു പകരം നല്‍കാം."

പോകുന്ന വഴി, അബു ഉബൈദ ബിന്‍ അല്‍ ജര്‍റ, എന്‍റ്റെ മുന്‍പേ കയറി പോയി. അദ്ദേഹം ഒരു പക്ഷിയുടെ വേഗത്തിലാണ്‌ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് നീങ്ങിയത്!. ഞങ്ങള്‍ രണ്ടുപേരും പ്രവാചകനെ സംരക്ഷിക്കുവാനായി അവിടെച്ചെന്നു. തല്‍ഹ ഗുരുതരമായ മുറിവുകളോടെ പ്രവാചകന്‍റ്റെ മുന്‍പില്‍ കിടക്കുന്ന കാഴ്ചയാണ്‌ ഞങ്ങള്‍ അവിടെ ചെന്നപ്പോള്‍ കണ്ടത്. 'നിങ്ങളുടെ സഹോദരനെ പോയി നോക്കുക(അദ്ദേഹത്തിന്‍റ്റെ മുറിവുകള്‍ സംരക്ഷിക്കുക്ക). അദ്ദേഹം സ്വര്‍ഗ്ഗത്തിലെ ഒരു ഭവനത്തിന്‌ ഉടമസ്ഥനാണെന്ന് തെളിയിച്ചു', പ്രവാചകന്‍ ഞങ്ങളോട് പറഞ്ഞു.

ഞങ്ങള്‍ തല്‍ഹയുടെ അടുത്തേയ്ക്ക് ചെന്നു. പത്തോ അതിലധികമോ, വാളുകൊണ്ടുള്ള മുറിവുകള്‍ അദ്ദേഹത്തിന്‍റ്റെ ശരീരത്തില്‍ ഞങ്ങള്‍ കണ്ടു. അതിനു ശേഷം പ്രവാചകന്‍(സ്വ)
തല്‍ഹയെ(റ) കുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയെ നോക്കുക." ഇപ്പ്രകാരമാണ്‌ ജീവിക്കുന്ന രക്തസാക്ഷിയെന്ന് അദ്ദേഹത്തിന്‌ പേര്‍ ലഭിച്ചത്.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Thursday 19 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 7

ഖുറയ്ശികളോടുള്ള തല്‍ഹയുടെ(റ) നേരിടലിനെപ്പറ്റി ജാബിര്‍ ഇപ്പ്രകാരം നിവേദനം ചെയ്തു. "ഖുറയ്ശികള്‍ പ്രവാചകനെ വധിക്കുവാനായി പിന്തുടര്‍ന്നു. ഇവരെ നേരിടുവാന്‍ ആരുണ്ടെന്ന പ്രവാച്കന്‍റ്റെ ചോദ്യത്തിനുത്തരമായി തല്‍ഹ(റ) മുന്‍പോട്ട് വന്നു. അന്‍സ്വാരികളില്‍പെട്ട ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപ്പെടുകയും, അതിനുശേഷം തല്‍ഹ(റ) അവിടേയ്ക്കെത്തുകയും ചെയ്തു. പതിനൊന്നോളം അന്‍സ്വാരികള്‍ വധിക്കപ്പെട്ടു. അതിനുശേഷം തല്‍ഹ(റ) അവിടെയെത്തി ധീരമായി പോരാടി. അദ്ദേഹത്തിന്‍റ്റെ കൈയ്ക്ക് മുറിവേറ്റു. വിരലുകള്‍ അറ്റുപോയി. അപ്പോള്‍ തല്‍ഹ(റ) ഇങ്ങനെ പറഞ്ഞു, 'അത് അറ്റ് പോകട്ടെ'. ഇതു കേട്ട പ്രവാചകന്‍(സ്വ) പറഞ്ഞു, 'താങ്കള്‍ അതിനുപകരം അല്ലാഹുവിന്‍റ്റെ നാമത്തില്‍ എന്നായിരുന്നു പറഞ്ഞിരുന്നുവെങ്കില്‍, മാലാഖമാര്‍ താങ്കളെ ആളുകളുടെ മുന്‍പില്‍ വച്ച് ഉയര്‍ത്തിയേനെ'."

ഹക്കീമിന്‍റ്റെ 'അല്‍-ഇക്ക്‌ലീല്‍' എന്ന പുസ്തകത്തില്‍, തല്‍ഹയ്ക്ക് മുപ്പത്തിയഞ്ചിലധികം മുറിവുകളേറ്റതായി പറയുന്നു. അദ്ദേഹത്തിന്‍റ്റെ വിരലുകള്‍ക്ക് തളര്‍ച്ച ബാധിച്ചു.

ഖായിസ് ബിന്‍ അബി ഹാസിമില്‍ നിന്നും നിവേദനം (അല്‍ ബുഖാരി അംഗീകരിച്ചത്), "തല്‍ഹയുടെ കൈകള്‍ മരവിച്ചതായി ഞാന്‍ കണ്ടു. ഉഹുദ് യുദ്ധത്തില്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുന്നതിനിടയില്‍ പറ്റിയതാണത്."

തിര്‍മിദിയില്‍നിന്നും, റസൂലുള്ള(സ്വ), തല്‍ഹയെകുറിച്ച് ഇപ്പ്രകാരം പറഞ്ഞു, "ഭൂമിയിലൂടെ നടക്കുന്ന ഒരു ശഹീദിനെ ആര്‍ക്കെങ്കിലും കാണണമെങ്കില്‍, അവര്‍ തല്‍ഹയിലേയ്ക്ക് നോക്കുക".
അബു ദാവുദ് അത-തയലിസിയില്‍ നിന്നും, ആയിശ(റ) പറഞ്ഞു, "എപ്പോഴെങ്കിലും ഉഹുദ് ദിവസത്തെപറ്റി പറഞ്ഞാല്‍ അബുബെക്കര്‍(റ) ഇപ്പ്രകാരം പറയുമായിരുന്നു, 'അത് തല്‍ഹയുടെ ദിവസമായിരുന്നു'."

സ'അദില്‍ നിന്നും നിവേദനം (സഹീഹ് അല്‍ബുഖാരിയിലും, മുസ്ലിമിലും അംഗീകരിച്ചത്), "ഞാന്‍ ഉഹുദിന്‍റ്റെ ദിവസം അല്ലാഹുവിന്‍റ്റെ പ്രവാചകന്‍റ്റെ സമീപത്ത് രണ്ട് ആളുകളെ കണ്ടു. അവര്‍ രണ്ടു പേരും വെള്ള വസ്ത്രമാണ്‌ ധരിച്ചിരുന്നത്. അവര്‍ രണ്ടുപേരും പ്രവാചകനെ ശത്രുക്കളില്‍ നിന്നും സംരക്ഷിച്ചു കൊണ്ടിരുന്നു. ഉഹുദിനു മുന്‍പോ, അതിനു ശേഷമോ ഞാന്‍ അവരെപോലെ ആരേയും കണ്ടിട്ടില്ല." മറ്റൊരു നിവേദനത്തില്‍, അദ്ദേഹം ഉദ്ദേശിച്ച ആ രണ്ട് ആളുകള്‍ ജിബ്രീലും, മീഖാഈലുമാണ്.

[തുടരും...]

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 6

പ്രവാചകനെ(സ്വ) കൊലപെടുത്തുകയെന്ന ഉദ്ദേശവുമായി ഖുറയ്ശികള്‍ പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക് നീങ്ങി. പക്ഷേ അതില്‍നിന്നും അവരെ തടുത്തത്, സാദ് ബിന്‍ അബി വഖ്ഖാസിന്‍റ്റേയും(റ), തല്‍ഹ ബിന്‍ ഉബയ്ദുല്ലായുടേയും(റ) ധീരവും സമര്‍ത്ഥവുമായ പോരാട്ടമായിരുന്നു. പ്രവാചകനെ(സ്വ) വകവരുത്തുകയെന്ന ഖുറയ്ശികളുടെ ഉദ്ദേശത്തെ തകര്‍ക്കുന്നതില്‍ അവര്‍ രണ്‍ട്പേരും വളരെയധികം പങ്കുവഹിച്ചു.

യുദ്ധക്കളത്തില്‍ പ്രവാചകന്‍(സ്വ) നില്‍ക്കുന്ന സ്ഥലമാണ്‌ ഖുറയ്ശികളുടെ ലക്ഷിയമെന്ന് തല്‍ഹയ്ക്ക്(റ) മനസ്സിലായി. പ്രവാചകന്‍(സ്വ) ഒരു പര്‍വതത്തിന്‍റ്റെ മുകളിലേയ്ക്കു കയറി. പിറകേ ഖുറയ്ശികളും അദ്ദേഹത്തെ(സ്വ) പിന്തുടര്‍ന്നു. ഇതു കണ്ട പ്രവാചകന്‍(സ്വ) പറഞ്ഞു, "എന്നില്‍ നിന്നും ഇവരെ അകറ്റി ഓടിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ എന്‍റ്റെ ഒപ്പമായിരിക്കും".
"ഞാന്‍ തയ്യാര്‍, അല്ലാഹുവിന്‍റ്റെ പ്രവാചകനെ", തല്‍ഹ(റ) പറഞ്ഞു. പറ്റില്ലെന്നും, നില്‍ക്കുന്ന സ്ഥലത്തുതന്നെ നിലയുറപ്പിച്ചു പോരാടുവാനും തല്‍ഹയോട്(റ) പ്രവാചകന്‍(സ്വ) പറഞ്ഞു.

അന്‍സ്വാരികളില്‍ നിന്നുമൊരാള്‍ പ്രവാചകനെ(സ്വ) സംരക്ഷിക്കുവാന്‍ മുന്‍പോട്ടു വന്നു. പ്രവാചകന്‍(സ്വ) സമ്മതിച്ചു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹം വധിക്കപ്പെട്ടു. ഖുറയ്ശികള്‍ വീണ്‍ടും പ്രവാചകനെ(സ്വ) പിന്തുടര്‍ന്നു. "ഇവരെ തുരത്തുവാന്‍ ആരുമില്ലെ?", പ്രവാചകന്‍(സ്വ) വീണ്‍ടും ചോദിച്ചു. തല്‍ഹ(റ) വീണ്‍ടും മുന്‍പോട്ടു വന്നു. പക്ഷേ പ്രവാചകന്‍(സ്വ) ഇത്തവണയും അതിന്നു സമ്മതിച്ചില്ല. മറ്റൊരു സഹാബി അതിനു തയ്യാറായി മുന്‍പോട്ടു വന്നു. പക്ഷേ വളരെയധികം പോരാട്ടത്തിനു ശേഷം അദ്ദേഹവും വധിക്കപ്പെട്ടു. അങ്ങനെ പ്രവാചകന്‍റ്റെ(സ്വ) ചുറ്റുമുള്ള ഓരോരുത്തരും ഖുറയ്ശികളാല്‍ വധിക്കപെട്ടു. അവസാനം പ്രവാചകന്‍റ്റെ(സ്വ) അടുത്ത്‌ തല്‍ഹ(റ) മാത്രമായി. ഇനി തല്‍ഹയ്ക്ക്(റ) വരാമെന്ന് പ്രവാചകന്‍(സ്വ)അനുമതി നല്‍കി. ഇതു കേള്‍ക്കേണ്ട താമസം, തല്‍ഹ ബിന്‍ ഉബയ്ദുല്ല(റ), പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്ക്‌ കുതിച്ചു.

തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അടുത്തേയ്ക്ക് പോകുവാന്‍ വളരെ ദൂരം കുറഞ്ഞ വഴിയാണ്‌ തെരഞ്ഞെടുത്തത്. പക്ഷേ അതായിരുന്നു വളരേയധികം പ്രയാസമേറിയത്. അത് അദ്ദേഹത്തിന്‌ അറിയമായിരുന്നുതാനും. വളരെയധികം ശത്രുക്കളെ അദ്ദേഹത്തിന്‌ ആ വഴിയില്‍ നേരിടണമായിരുന്നു. അവരെയെല്ലാം ധീരമായി നേരിട്ടുകൊണ്ട്‌ അദ്ദേഹം പ്രവാചകന്‍റ്റെ(സ്വ) അടുക്കലേയ്ക്കു നീങ്ങി. അപ്പോഴേയ്ക്കും പ്രവാചകന്(സ്വ) ശത്രുക്കളില്‍നിന്നും വളരെയധികം മുറിവുകള്‍ പറ്റിയിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ) ഒരു പല്ല്‌ ഒടിഞ്ഞു, നെറ്റി ആഴത്തില്‍ മുറിഞ്ഞു, ചുണ്ടിനു പരിക്കേല്‍റ്റു. രക്തം അദ്ദേഹത്തിന്‍റ്റെ(സ്വ) മുകത്തുനിന്നും ഒലിച്ചിറങ്ങി.

പ്രവാചകന്‍(സ്വ) വലരെയധികം തളര്‍ന്നു. ഇതുകണ്‍ട തല്‍ഹയുടെ(റ) അരിശം വര്‍ദ്ധിച്ചു. അദ്ദേഹം(റ) ശത്രുക്കളെ ഒന്നൊന്നായി വകവരുത്തി. വളരെ വേഗത്തില്‍ തല്‍ഹ(റ), പ്രവാചകന്‍റ്റെ(സ്വ) അരികിലെത്തി. അപ്പോഴേയ്ക്കും പ്രവാചകനെ(സ്വ) ശത്രുക്കള്‍ വളഞ്ഞിരുന്നു. തല്‍ഹ(റ) അവരുടെ മദ്ധ്യത്തിലേയ്ക്ക് ഇരച്ചു കയറി. അദ്ദേഹം(റ) ഖുറയ്ശിക്കൂട്ടത്തെ പ്രവാചകനില്‍(സ്വ) നിന്നും സമര്‍ത്ഥമായി തടുത്തു നിര്‍ത്തി. പ്രവാചകനെ(സ്വ) അദ്ദേഹം(റ) അവിടെ നിന്നും മാറുവാന്‍ സഹായിച്ചു. എന്നിട്ട് ഖുറയ്ശികളുമായി അദ്ദേഹം(റ) ധീരമായി പോരാടി.

[തുടരും...]

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 5

ഉഹുദ് യുദ്ധത്തിന്‍റ്റെ സമയം. ഖുറയ്ശികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയോടും ക്രൂരതയോടും കൂടി മുസ്ലീംങ്ങള്‍ക്കെതിരില്‍ ആഞ്ഞടിച്ചു. ബദര്‍ യുദ്ധത്തിലേറ്റ പരാജയത്തിന്‍റ്റെ പക പോക്കലായിരുന്നു ഖുറയ്ഷികളുടെ പ്രധാന ലക്ഷ്‌യം. മുസ്ലീം പട്ടാളത്തെ എങ്ങനേയും തകര്‍ക്കുക എന്ന ലക്ഷ്‌യത്തോടെ അവര്‍ പോരാടി. ബദര്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപെട്ട പ്രതാപം വീണ്‍ടെടുക്കുന്നതിനുവേണ്‍ടിയും, മുസ്ലീമുകളെ ഒന്നടങ്കം നശിപ്പിക്കുന്നതിനുവേണ്ടിയും അവര്‍ അങ്ങേയറ്റം പരിശ്രമിച്ചു. അതിനായി അവര്‍ തങ്ങളുടെ മുഴുവന്‍ ശക്തികളേയും അണിനിരത്തി.യുദ്ധം തുടങ്ങി. നന്മയുടേയും, തിന്മയുടേയും ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുദ്ധത്തിന്‍റ്റെ തുടക്കത്തില്‍ ഖുറയ്ശികള്‍ക്ക് അടിപതറി. അവര്‍ തോല്‍വിയുടെ വക്കിലെത്തി.

പ്രവാചകന്‍(സ്വ), അബ്ദുള്ള ബിന്‍ ജുബൈറിന്‍റ്റെ(റ) കീഴില്‍ ഒരു സംഘം പട്ടാളത്തെ ഒരു പര്‍വ്വതത്തില്‍ അണിനിരത്തി. അന്‍ബതോളംവരുന്ന പ്രകല്‍ബരായ അംബ്ബെയ്ത്തുകാരായിരുന്നു ആ സംഘത്തില്‍. മുസ്ലീം പട്ടാളത്തിനെ പുറകില്‍നിന്നുമുള്ള ആക്രമണത്തില്‍നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ദൌത്ത്യം. തങ്ങള്‍ ജയിച്ചാലും പരാജയപെട്ടാലും അവിടെ നിന്നും അനങ്ങരുതെന്ന് പ്രവാചകന്‍(സ്വ) അവര്‍ക്കുത്തരവ് നല്‍കി. എന്തു തന്നെ സംഭവിച്ചാലും തന്‍റ്റെ കല്‍പന വരുന്നതുവരെ അവിടെത്തന്നെ നില്‍ക്കണമെന്ന് പ്രവാചകന്‍(സ്വ) അവരോട് പറഞ്ഞു.

അത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമായിരുന്നു. ഖുറയ്ശികളുടെ പുറകില്‍നിന്നുമുള്ള യുദ്ധമുന്നേറ്റത്തെ അതു തടുത്തു. യുദ്ധം കൊടുംബിരികൊണ്ടു. ഖാലിദ് ബിന്‍ അല്‍-വാലിദിന്‍റ്റെ നേത്രുത്ത്വത്തിലുള്ള ഒരു ഖുറയ്ശിസംഘം മുസ്ലീമുകളെ ആക്രമിക്കുന്നതില്‍നിന്നും ഈ അംബ്ബെയ്ത്തുപട സമര്‍ത്ഥമായി തടുത്തു. ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മൂന്ന് തവണ അതിനായി ശ്രമിച്ചു. മൂന്ന് തവണയും അവര്‍ പരാജയപെട്ടു. ഖുറയ്ശികള്‍ പരാജയപെട്ടു തുടങ്ങി. അവരുടെ പട്ടാളക്കാര്‍ ഒന്നൊന്നായി മരിച്ചു വീണു. തങ്ങളുടെ പക്ഷം വിജയിക്കുന്നതുകണ്‍ട അംബ്ബെയ്ത്തുപട പ്രവാചകന്‍റ്റെ(സ്വ) കല്‍പന മറന്ന്‌, യുദ്ധമുതലുകള്‍ കൈക്കലാക്കുവാന്‍ വേണ്‍ടി പര്‍വ്വതത്തില്‍ നിന്നും താഴേയ്ക്കിറങ്ങി.

ഈ അവസരം മുതലാക്കി ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മുസ്ലീം പട്ടാളത്തെ പുറകില്‍നിന്നും ആക്രമിച്ചു. ഇബിന്‍ ജുബൈറിനേയും(റ) സംഘത്തേയും അവര്‍ വധിച്ചു. മുസ്ലീം പട്ടാളം ചിന്നിചിതറി. പരാജയം ഭയന്ന്‌ പിന്തിരിഞ്ഞോടിയ ഖുറയ്ശിപ്പട ഇതുകണ്‍ട് തിരിച്ചുവന്നു. അവര്‍ മുന്‍പില്‍ നിന്നും ആക്രമണം അഴിച്ചുവിട്ടു. മുസ്ലീം യോദ്ധാക്കള്‍ ഒന്നൊന്നായി മരിച്ചുവീണു. പ്രവാചകനെ(സ്വ) എങ്ങനേയും വകവരുത്തുക എന്നതായി ഖുറശികളുടെ ലക്ഷ്‌യം.
[തുടരും...]

Wednesday 11 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 4

വര്‍ഷങ്ങള്‍ പിന്നിട്ടു. പ്രധാനപെട്ട പല സംഭവങ്ങളും നടന്നു. അല്ലാഹുവിന്‍റ്റെയും പ്രവാചകന്‍റ്റെയും(സ്വ) മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കുന്നതിനായി തല്‍ഹയ്ക്ക്(റ) ഒരുപാട് വിഷമങ്ങള്‍ സഹിക്കേണ്ടി വന്നു. അതൊന്നും അദ്ദേഹത്തെ പരാചിതനാക്കിയില്ല. അദ്ദേഹം ക്ഷമയോടെ ഉറച്ചു നിന്നു. ജനങ്ങള്‍ക്കിടയിലുള്ള തല്‍ഹയുടെ(റ) സ്ഥാനം വര്‍ദ്ധിച്ചു. "ജീവിക്കുന്ന ഷഹീദ്" എന്ന നാമം അദ്ദേഹത്തിനുലഭിച്ചു. പ്രവാചകന്‍(സ്വ), തല്‍ഹയെ(റ) "തല്‍ഹ - കാരുണ്യമുള്ളയാള്‍" എന്നും "തല്‍ഹ - നല്ല മനുഷ്യന്‍" എന്നും വിശേഷിപിച്ചു.

തല്‍ഹയ്ക്ക്(റ) "ജീവിക്കുന്ന ഷഹീദ്" എന്ന നാമം ഉഹുദ് യുദ്ധത്തിലാണ്‌ ലഭിച്ചത്. ബദര്‍ യുദ്ധമൊഴിച്ച്‌ മറ്റെല്ലായുദ്ധത്തിലും പ്രവാചകന്‍റ്റെ(സ്വ) കൂടെ അദ്ദേഹം പങ്കെടുത്തു. ബദര്‍ യുദ്ധത്തിന്‍റ്റെ സമയത്ത് തല്‍ഹയേയും(റ), സൈദ് ഇബിന്‍ സ്വൈദിനേയും(റ) മറ്റൊരു കാര്യത്തിനായി പ്രവാചകന്‍(സ്വ) മദീനയുടെ പുറത്തേയ്ക്ക് പറഞ്ഞുവിട്ടതായിരുന്നു. അവര്‍ കാര്യം പൂര്‍ത്തീകരിച്ച് മദീനയിലേയ്ക്ക് മടങ്ങിയെത്തിയപ്പോഴേക്കും, പ്രവാചകനും(സ്വ) മറ്റു സഹാബാക്കളും ബദര്‍ യുദ്ധം കഴിഞ്ഞ് മദീനയിലേയ്ക്ക് തിരിച്ചിരുന്നു.

ഇതറിഞ്ഞ തല്‍ഹയ്ക്കും(റ) സൈദിനും(റ) വളരെയധികം വിഷമമായി. പ്രവാചകന്‍റ്റെ(സ്വ) കൂടെ ആദ്യത്തെ ജിഹാദ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ പറ്റാത്ത വിഷമവും, അതുവഴി അല്ലാഹുവിന്‍റ്റെ പ്രതിഫലം ലഭിക്കുവാനുമുള്ള അവസരം പാഴായതിനെ പറ്റിയുമുള്ള ചിന്തയും അവരെ രണ്ടു പേരെയും വല്ലാതെ തളര്‍ത്തി. യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ പ്രതിഫലം അല്ലാഹുവില്‍നിന്നും അവര്‍ക്ക് ലഭിക്കുമെന്ന് പ്രവാചകന്‍(സ്വ) അവരോട്‌ പറഞ്ഞു. ഇതുകേട്ട് ഇരുവരും(റ) വളരെയധികം സന്തോഷിച്ചു. മാത്രവുമല്ല യുദ്ധാനന്തര മുതലുകള്‍ വീതിച്ചപോഴും, പ്രവാചകന്‍(സ്വ) യുദ്ധത്തില്‍ പങ്കെടുത്തവര്‍ക്കുള്ള അതേ ഓഹരിയില്‍ നിന്നും തല്‍ഹയ്ക്കും(റ) സൈദിനും(റ) നല്‍കി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Monday 2 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 3

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണം ഖുറയ്ശികളില്‍ ആശ്ചര്യമുണ്ടാക്കി. തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണത്തില്‍ വളരെയധികം വിഷമിച്ചത് അദ്ദേഹത്തിന്‍റ്റെ മാതാവായിരുന്നു. അദ്ദേഹത്തിന്‍റ്റെ നല്ല സ്വഭാവവും അസാധാരണമായ ഗുണങ്ങളും അദ്ദേഹത്തെ ഒരു നാള്‍ തന്‍റ്റെ സമുദായത്തിന്‍റ്റെ നേതാവാക്കുമെന്ന് ആ മാതാവ് പ്രതീക്ഷിച്ചു.

തല്‍ഹയുടെ(റ) ഇസ്ലാംസ്വീകരണമറിഞ്ഞ ഖുറയ്ശികളില്‍ പെട്ട ചില ആളുകള്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കു ചെന്നു. വളരെ ആകാംഷയോടുകൂടിയും വിഷമത്തോടുകൂടിയുമാണ് അവര്‍ ചെന്നത്. തല്‍ഹയെ(റ) ഇസ്ലാമില്‍ നിന്നും പിന്തിരിപ്പിക്കുക്കയെന്നതായിരുന്നു അവരുടെ ലക്ഷ്‌യം. പക്ഷേ എന്തൊന്നിലാണോ അദ്ദേഹം വിശ്വസിച്ചത്, അതില്‍ അദ്ദേഹം(റ) ഉറച്ചുതന്നെ നിന്നു. അദ്ദേഹം(റ) അവരുടെ സമ്മര്‍ധങ്ങള്‍ക്കു വഴങ്ങുന്നില്ല എന്ന് കണ്ടപ്പോള്‍ അദ്ദേഹത്തെ ഉപദ്രവിക്കുവാന്‍ അവര്‍ തീരുമാനിച്ചു.

മസൂദ് ഇബിന്‍ കറശ് ഇപ്പ്രകാരം നിവേദനം ചെയ്തു, "ഞാന്‍ സഫയ്ക്കും മര്‍വയ്ക്കുമിടയില്‍ സായ് ചെയ്യുകയായിരുന്നു (ഹജ്ജിലെ ഒരു കര്‍മ്മം). അപ്പോള്‍ ഒരു കൂട്ടം ആളുകള്‍ ഒരു ചെറുപ്പകാരനെ ഉന്തിയും തള്ളിയും കൊണ്ടുപോകുന്നതു ഞാന്‍ കണ്ടു. അയാളുടെ കൈകള്‍ രണ്ടും ബന്ധിച്ചിരുന്നു. അയാളെ തള്ളുന്നതിനിടയില്‍ അവര്‍ അയാളുടെ തലയ്ക്ക് അടിക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തില്‍ ഒരു പ്രായംചെന്ന സ്ത്രീ അയാളെ പുറകില്‍നിന്നും തുടരെ തുടരെ മര്‍ധിക്കുകയും, അയാളെ ചീത്ത പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

ഇതു കണ്ട ഞാന്‍ ചോദിച്ചു, "ഈ ചെറുപ്പകാരന്‍ എന്താണ്' ചെയ്തത് ?".
"ഇതാണ് തല്‍ഹ ഇബിന്‍ ഉബയ്ദുല്ല. അയാള്‍ തന്‍റ്റെ പൂര്‍വ മതത്തെ ഉപേക്ഷിച്ചു. ഇപ്പോള്‍ അയാള്‍ ബനു ഹാഷിമില്‍ നിന്നുമുള്ള ഒരു മനുഷ്യനെ (മുഹമ്മദ് (സ്വ)) പിന്തുടരുന്നു." ഒരാള്‍ പറഞ്ഞു. "അയാളുടെ പുറകിലുള്ള ആ പ്രായംച്ചെന്ന സ്ത്രീ ആരാണ്'?" ഞാന്‍ ചോദിച്ചു. "അതാണ് 'അസ്-സബാഹ് ബിന്ത് അല്‍ ഹദ്രമി', ആ ചെറുപ്പകാരന്‍റ്റെ മാതാവ്". അയാള്‍ പറഞ്ഞു."

ഖുറയ്ശികള്‍ അവിടം കൊണ്ടും നിറുത്തിയില്ല. നൌഫല്‍ ഇബിന്‍ ഖുവയിലിദ് (ഖുറയ്ശിയിലെ സിംഹമെന്നാണയാള്‍ അറിയപെട്ടിരുന്നത്), തല്‍ഹയെ(റ) ഒരു കയര്‍ കൊണ്ട് ബന്ധിച്ചു. അതേ കയര്‍ കൊണ്ടു തന്നെ അയാള്‍ അബൂബെക്കറിനേയും(റ) ബന്ധിച്ചു. എന്നിട്ട് അവരെ അയാള്‍ ഖുറയ്ശികള്‍ക്ക് ഉപദ്രവിക്കുവാനായി കൊടുത്തു. ഖുറയ്ശികള്‍ മതിവരുവോളം അവരെ രണ്ടുപേരെയും ഉപദ്രവിച്ചു. നാളുകള്‍ക്കു ശേഷം ഉപദ്രവം സഹിക്കാന്‍ വയ്യാതെ തല്‍ഹ(റ)യും മറ്റു മുസ്ലീമുകളും മദീനയിലേയ്ക്ക് പ്രവാചകന്‍റ്റെ(സ്വ) കല്‍പനപ്രകാരം പാലായനം(ഹിജ്ര) ചെയ്തു.
[തുടരും...]

Sunday 1 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 2

തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) സിറിയയിലെ ബസ്രാ എന്ന സ്ഥലത്ത് കച്ചവടത്തിനായി പോയതായിരുന്നു. അവിടെ വച്ച് അദ്ദേഹം വളരെ ഭവ്യതയുള്ള ഒരു സന്ന്യാസിയെ കാണാനിടയായി. പുണ്യ ഭൂമിയായ മക്കയില്‍ ഒരു പ്രവാചകന്‍റ്റെ ആഗമനത്തെകുറിച്ച് അദ്ദേഹം തല്‍ഹയോട് പറഞ്ഞു. ആ പ്രവാചകന്‍റ്റെ ആഗമനത്തിന്‍റ്റെ സമയമായെന്നും, അതിനെകുറിച്ച് പൂര്‍വ പ്രവാചകന്‍മാര്‍ പ്രവചിച്ചിട്ടുണ്ടെന്നും ആ സന്ന്യാസി പറഞ്ഞു. നേര്‍മാര്‍ഗ്ഗത്തിലേക്കുള്ള പാത ഒരു നിമിഷംപോലും നഷ്ടപെടുത്തുവാന്‍ തല്‍ഹ(റ)യ്ക്ക് താല്പര്യമില്ലായിരുന്നു.

കുറച്ച് മാസം ബസ്രായിലും മറ്റ്സ്ഥലങ്ങളിലും കച്ചവടത്തിനുശേഷം അദ്ദേഹം തന്‍റ്റെ നാട്ടില്‍ (മക്കയില്‍) തിരിച്ചെത്തി. പലയിടത്തും ആളുകള്‍ കൂടിയിരുന്ന് മുഹമ്മദിനെ(സ്വ) കുറിച്ചും, ഒരു മാലാഖ അദ്ദേഹത്തിന്‍റ്റെ അടുക്കല്‍ വന്നതിനെ കുറിച്ചും, പ്രവാചകന്‍റ്റെ ദൌത്ത്യത്തെ കുറിചുമൊക്കെ സംസാരിക്കുന്നതായി തല്‍ഹ(റ)യുടെ ശ്രദ്ധയില്‍ പെട്ടു. അദ്ദേഹം ആദ്യം ചോദിച്ചത് അബു ബെക്കറിനെ (റ) കുറിച്ചായിരുന്നു. അബു ബെക്കര്‍(റ) കച്ചവടത്തിനു ശേഷം കുറച്ചു നാള്‍ മുന്‍പു മക്കയില്‍ തിരിച്ചു വന്നതായി അദ്ദേഹം അറിഞ്ഞു. തന്നെയുമല്ല അബു ബെക്കര്‍(റ), മുഹമ്മദില്‍(സ്വ) വിശ്വസിച്ചതായും, അദ്ദേഹത്തിനു പിന്തുണ പ്രഖ്യാപിച്ചതായും തല്‍ഹ(റ) അറിഞ്ഞു.

തല്‍ഹ(റ) തന്നോടായി ചോദിച്ചു, "മുഹമ്മദും അബൂബക്കറും?, അല്ലാഹുവാണെ, അവര്‍ രണ്ട് പേരും അസത്യത്തിനായി ഒരുമിച്ചു കൂടില്ല, തീര്‍ച്ച. മുഹമ്മദ് തന്‍റ്റെ നാല്‍പതാം വയസ്സിലായി. അദ്ദേഹം ഇന്നേവരെ ഒരു കള്ളവും പറഞ്ഞു കേട്ടിട്ടില്ല. അങ്ങനെയാണെങ്കില്‍ പിന്നെ അദ്ദേഹമെങ്ങനെ അല്ലാഹുവിനെ കുറിച്ച് കള്ളം പറയും. അല്ലാഹു അദ്ദേഹത്തെ പ്രവാചകന്‍ ആക്കിയെന്നും അദ്ദേഹത്തിന്‍റ്റെയടുത്ത് മാലാഖ വന്നെന്നും അദ്ദേഹം പറയുന്നു. അവിശ്വസനീയം തന്നെ. എന്തായാലും അബൂബക്കറിനെ എനിക്ക് നന്നായി അറിയാം. അദ്ദേഹം വളരെ നല്ല മനുഷ്യനും സത്യസന്ധനുമാണ്. ഖുറയ്ശ്ശി ചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്‍റ്റെ അറിവ് പ്രശംസനീയമാണ്. എന്തായാലും അദ്ദേഹത്തെ പോയി കണ്ടുകളയാം."

തല്‍ഹ(റ) വളരെ വേഗത്തില്‍ അബൂബെക്കറിന്‍റ്റെ(റ) വീട്ടിലേയ്ക്ക് നടന്നു. അബൂബെക്കറിനോടായി(റ) ഇപ്പ്രകാരം ചോദിച്ചു. "മുഹമ്മദ് ഇബിന്‍ അബ്ദുള്ള പ്രവാചകത്ത്വം സ്വീകരിച്ചതായും, താങ്കല്‍ അദ്ദേഹത്തെ പിന്തുണച്ചതായും, ആളുകള്‍ പറയുന്നതു നേരാണോ?". "അതെ" അബൂബെക്കര്‍(റ) പറഞ്ഞു. മുഹമ്മദിനെ(സ്വ) കുറിച്ചും, തല്‍ഹ(റ) അതു പിന്‍പറ്റിയാല്‍ വളരെ നല്ലതായിരിക്കുമെന്നും അബൂബെക്കര്‍(റ) പറഞ്ഞു.
സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ച്ചയെ കുറിച്ച് അദ്ദേഹം അബൂബെക്കറിനോട്(റ) പറഞ്ഞു. അഹമ്മദ് എന്ന് പേരുള്ള ഒരാള്‍ മക്കയില്‍ അവതരിക്കുമെന്നും, അദ്ദേഹം അവസാനത്തെ പ്രവാചകനായിരിക്കുമെന്നും ആ സന്യാസി തല്‍ഹയോട് പറഞ്ഞിരുന്നു. തന്നെയുമല്ല ആ നാട്ടുകാര്‍ അദ്ദേഹത്തെ അവിടെ നിന്നും പുറത്താക്കുമെന്നും സന്യാസി പറഞ്ഞു. ഇതു കേട്ട അബൂബെക്കറിനു ആശ്ചര്യമായി. അദ്ദേഹം തല്‍ഹയെ പ്രവാചകന്‍റ്റെ അടുത്തേയ്ക്ക് കൊണ്ടുപോയി.

തല്‍ഹയ്ക്ക്(റ) പ്രവാചകനെ(സ്വ) കാണുവാന്‍ തിടുക്കമായി. അവര്‍ അധികം സംസാരിക്കുവാതെ വളരെ വേഗം പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് നടന്നു. പ്രവാചകന്‍(സ്വ) തല്‍ഹയ്ക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചു കൊടുത്തു. ഖുറാന്‍റ്റെ ചില വരികള്‍ അദ്ദേഹം തല്‍ഹയ്ക്ക് ഓതി കേള്‍പിച്ചു. തല്‍ഹയ്ക്ക് വളരെയധികം ഇസ്ലാമില്‍ താല്‍പര്യമായി. സിറിയയില്‍ വെച്ചു സന്യാസിയുമായുള്ള തന്‍റ്റെ കൂടികാഴ്ചയെ പറ്റി അദ്ദേഹം പ്രവാചകന്‍റ്റെ അടുക്കല്‍ പറഞ്ഞു. അവിടെ വെച്ചു തല്‍ഹ ഇബിന്‍ ഉബയ്ദുല്ല(റ) തന്‍റ്റെ ശഹാദത്ത് പ്രവാചകനോട് ചൊല്ലി. "ആരാധനയ്ക്കര്‍ഹന്‍ അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് നബി, അല്ലാഹുവിന്‍റ്റെ പ്രവാചകനും അടിമയുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

[തുടരും...]

വീഡിയോ 2

വീഡിയോ 1

വീഡിയോ





വീഡിയോ 1
വീഡിയോ 2