Thursday 19 July 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 5

ഉഹുദ് യുദ്ധത്തിന്‍റ്റെ സമയം. ഖുറയ്ശികള്‍ തങ്ങളുടെ മുഴുവന്‍ ശക്തിയോടും ക്രൂരതയോടും കൂടി മുസ്ലീംങ്ങള്‍ക്കെതിരില്‍ ആഞ്ഞടിച്ചു. ബദര്‍ യുദ്ധത്തിലേറ്റ പരാജയത്തിന്‍റ്റെ പക പോക്കലായിരുന്നു ഖുറയ്ഷികളുടെ പ്രധാന ലക്ഷ്‌യം. മുസ്ലീം പട്ടാളത്തെ എങ്ങനേയും തകര്‍ക്കുക എന്ന ലക്ഷ്‌യത്തോടെ അവര്‍ പോരാടി. ബദര്‍ യുദ്ധത്തില്‍ തങ്ങള്‍ക്ക്‌ നഷ്ടപെട്ട പ്രതാപം വീണ്‍ടെടുക്കുന്നതിനുവേണ്‍ടിയും, മുസ്ലീമുകളെ ഒന്നടങ്കം നശിപ്പിക്കുന്നതിനുവേണ്ടിയും അവര്‍ അങ്ങേയറ്റം പരിശ്രമിച്ചു. അതിനായി അവര്‍ തങ്ങളുടെ മുഴുവന്‍ ശക്തികളേയും അണിനിരത്തി.യുദ്ധം തുടങ്ങി. നന്മയുടേയും, തിന്മയുടേയും ശക്തികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുദ്ധത്തിന്‍റ്റെ തുടക്കത്തില്‍ ഖുറയ്ശികള്‍ക്ക് അടിപതറി. അവര്‍ തോല്‍വിയുടെ വക്കിലെത്തി.

പ്രവാചകന്‍(സ്വ), അബ്ദുള്ള ബിന്‍ ജുബൈറിന്‍റ്റെ(റ) കീഴില്‍ ഒരു സംഘം പട്ടാളത്തെ ഒരു പര്‍വ്വതത്തില്‍ അണിനിരത്തി. അന്‍ബതോളംവരുന്ന പ്രകല്‍ബരായ അംബ്ബെയ്ത്തുകാരായിരുന്നു ആ സംഘത്തില്‍. മുസ്ലീം പട്ടാളത്തിനെ പുറകില്‍നിന്നുമുള്ള ആക്രമണത്തില്‍നിന്നും സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ദൌത്ത്യം. തങ്ങള്‍ ജയിച്ചാലും പരാജയപെട്ടാലും അവിടെ നിന്നും അനങ്ങരുതെന്ന് പ്രവാചകന്‍(സ്വ) അവര്‍ക്കുത്തരവ് നല്‍കി. എന്തു തന്നെ സംഭവിച്ചാലും തന്‍റ്റെ കല്‍പന വരുന്നതുവരെ അവിടെത്തന്നെ നില്‍ക്കണമെന്ന് പ്രവാചകന്‍(സ്വ) അവരോട് പറഞ്ഞു.

അത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമായിരുന്നു. ഖുറയ്ശികളുടെ പുറകില്‍നിന്നുമുള്ള യുദ്ധമുന്നേറ്റത്തെ അതു തടുത്തു. യുദ്ധം കൊടുംബിരികൊണ്ടു. ഖാലിദ് ബിന്‍ അല്‍-വാലിദിന്‍റ്റെ നേത്രുത്ത്വത്തിലുള്ള ഒരു ഖുറയ്ശിസംഘം മുസ്ലീമുകളെ ആക്രമിക്കുന്നതില്‍നിന്നും ഈ അംബ്ബെയ്ത്തുപട സമര്‍ത്ഥമായി തടുത്തു. ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മൂന്ന് തവണ അതിനായി ശ്രമിച്ചു. മൂന്ന് തവണയും അവര്‍ പരാജയപെട്ടു. ഖുറയ്ശികള്‍ പരാജയപെട്ടു തുടങ്ങി. അവരുടെ പട്ടാളക്കാര്‍ ഒന്നൊന്നായി മരിച്ചു വീണു. തങ്ങളുടെ പക്ഷം വിജയിക്കുന്നതുകണ്‍ട അംബ്ബെയ്ത്തുപട പ്രവാചകന്‍റ്റെ(സ്വ) കല്‍പന മറന്ന്‌, യുദ്ധമുതലുകള്‍ കൈക്കലാക്കുവാന്‍ വേണ്‍ടി പര്‍വ്വതത്തില്‍ നിന്നും താഴേയ്ക്കിറങ്ങി.

ഈ അവസരം മുതലാക്കി ഖാലിദ് ബിന്‍ അല്‍-വാലിദും സംഘവും മുസ്ലീം പട്ടാളത്തെ പുറകില്‍നിന്നും ആക്രമിച്ചു. ഇബിന്‍ ജുബൈറിനേയും(റ) സംഘത്തേയും അവര്‍ വധിച്ചു. മുസ്ലീം പട്ടാളം ചിന്നിചിതറി. പരാജയം ഭയന്ന്‌ പിന്തിരിഞ്ഞോടിയ ഖുറയ്ശിപ്പട ഇതുകണ്‍ട് തിരിച്ചുവന്നു. അവര്‍ മുന്‍പില്‍ നിന്നും ആക്രമണം അഴിച്ചുവിട്ടു. മുസ്ലീം യോദ്ധാക്കള്‍ ഒന്നൊന്നായി മരിച്ചുവീണു. പ്രവാചകനെ(സ്വ) എങ്ങനേയും വകവരുത്തുക എന്നതായി ഖുറശികളുടെ ലക്ഷ്‌യം.
[തുടരും...]

No comments: