Tuesday 23 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 14

ഉത്മാന്‍(റ) ശഹീദാകുമെന്ന് റസൂലുല്ലാഹ്(സ്വ) ഒരിക്കല്‍ പറഞ്ഞിരുന്നു. റസൂലുല്ലാഹ്(സ്വ) ഉഹുദ് മലയുടെ മുകളില്‍ നില്‍ക്കുകയായിരുന്നു. അദ്ദേഹത്തിന്‍റ്റെ(സ്വ)
കൂടെ, അബുബെക്കറും, ഉമറും, ഉത്മാനുമുണ്ടായിരുന്നു. അപ്പോള്‍ ആ പര്‍വ്വതം ഭൂമികുലുക്കം കാരണം വിറയ്ക്കുവാന്‍ തുടങ്ങി. റസൂലുല്ലാഹ്(സ്വ) ഉഹുദ് പര്‍വ്വതത്തോടായി ഇപ്പ്രകാരം പറഞ്ഞു. "അനങ്ങാതെ നില്‍ക്കുക, കാരണം നിന്‍റ്റെ പുറത്ത് ഒരു പ്രവാചകനും, ഒരു സിദ്ദീഖും, രണ്ട്‌ ശഹീദുമാണ്‌ നില്‍ക്കുന്നത്‌".


അതിനു ശേഷമുണ്ടായ അടുത്ത ഫിത്നയാണ്, ജമല്‍ യുദ്ധം. ഉത്മാന്‍(റ) കൊലച്ചെയ്യപ്പെട്ടപ്പോള്‍ മുസ്ലിംഉമ്മത്തിന്‌ ഖലീഫയെ നഷ്ട്ടപ്പെട്ടു. ചില മുസ്ലീങ്ങള്‍ അലി ബിന്‍ അബിത്വാലിബിനെ(റ) ഖലീഫയാക്കുവാന്‍ വേണ്ടി പിന്തുണ പ്രഖ്യാപിച്ചു. പക്ഷേ അലി ബിന്‍ അബിത്വാലിബ്(റ) അത് നിരസിച്ചു. എല്ലാവരും ഒരുമിച്ചു കൂടിയിരുന്ന് ആലോചിച്ച് തീരുമാനിക്കാമെന്ന് അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു.

പക്ഷേ അവര്‍ പറഞ്ഞു, "ഉത്മാന്‍(റ) വധിക്കപ്പെട്ടു, അദ്ദേഹത്തിന്‍റ്റെ കൊലയാളികള്‍ ചുറ്റിനുമുണ്ട്, മാത്രവുമല്ല നമ്മള്‍ ഒരു വലിയ ഫിത്നയുടെ നടുവിലുമാണ്. ഇപ്പോള്‍ ഒരുമിച്ചു കൂടിയിരുന്ന് ആലോചിക്കുവാനുള്ള അവസരമല്ല. പ്രശ്നങ്ങള്‍ ഇനിയും വര്‍ദ്ധിക്കും. എത്രയുംപ്പെട്ടന്ന് കാര്യങ്ങള്‍ തീരുമാനിക്കണം. അതുകൊണ്ട്‌ അങ്ങ്‌ ഖലീഫയാകണം". അവര്‍ അദ്ദേഹത്തെ വളരെയധികം നിര്‍ബന്ധിച്ചു. പക്ഷേ അദ്ദേഹം നിരസിച്ചു. ഒടുവില്‍ അവരുടെ നിര്‍ബന്ധം സഹിക്കാതെ അദ്ദേഹം ഖലീഫയാകുവാന്‍ സമ്മതിച്ചു.

അങ്ങനെ അവര്‍ അലി ബിന്‍ അലിത്വാലിബിന്‌(റ) പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ സുബൈറും(റ), തല്‍ഹയും(റ)ഉണ്ടായിരുന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) കൊലയാളികള്‍, അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) സൈന്യത്തില്‍ നുഴഞ്ഞു കയറി. അവര്‍ വളരെയധികമുണ്ടായിരുന്നു. തല്‍ഹയ്ക്കും(റ), സുബൈറിനും(റ), ആയിഷ(റ)യ്ക്കും, ഉത്മാന്‍റ്റെ(റ) കൊലയാളികളെ എത്രയും പെട്ടന്ന് പിടികൂടി വിചാരണ ചെയ്യണമെന്ന നിലപാടായിരുന്നു. അലി ബിന്‍ അബിത്വാലിബ്‌(റ) അതിനോട്‌ യോജിച്ചില്ല. ഉത്മാന്‍റ്റെ(റ) ഔലിയാ (അടുത്ത ബന്ധുക്കള്‍) അതിനായി മുന്‍പോട്ട്‌ വരണമെന്ന അഭിപ്രായമായിരുന്നു അലി ബിന്‍ അബിത്വാലിബിന്(റ).

ഔലിയാ മരിച്ചയാളുടെ അടുത്ത ബന്ധുക്കളാണ്. ഇസ്ലാമിക ശരിയാ പ്രകാരം, ആരെങ്കിലും കൊല്ലപ്പെടുകയാണെങ്കില്‍, മരിച്ചയാളുടെ അടുത്ത ബന്ധുക്കള്‍ക്കാണ്‌ നീതിയ്ക്കായി മുന്‍പ്പോട്ട് വരുവാനുള്ള അവകാശം. അവര്‍ക്ക്‌ രണ്ട് വഴി തെരെഞ്ഞെടുക്കാം. ഒന്നുങ്കില്‍ കൊലയാളിയെ വധ ശിക്ഷയ്ക്ക് വിധിക്കാം, അല്ലെങ്കില്‍ മരണത്തിന്‌ പകരമായി നഷ്ടപരിഹാരം ആവശ്യപ്പെടാം. ഇത്‌ തീരുമാനിക്കുന്നത്‌ മരണപ്പെട്ടയാളുടെ അടുത്ത ബന്ധുക്കളാണ്.

അതുകൊണ്ട്, അലി ബിന്‍ അബിത്വാലിബ്(റ) പറഞ്ഞു, "ഞാന്‍ ഉത്മാന്‍റ്റെ ബന്ധുക്കള്‍ക്കായി കാത്തിരിക്കുകയാണ്". തല്‍ഹയും(റ), സുബൈറും(റ), ആയിഷയും(റ), അലി ബിന്‍ അബിത്വാലിബിന്‍റ്റെ(റ) ഈ അഭിപ്രായത്തിനോട്‌ യോജിപ്പായിരുന്നു. അവര്‍ അലിയുടെ(റ) അഭിപ്രായത്തെ ശരിവച്ചു.

അതു വരെ കാര്യങ്ങള്‍ എല്ലാം വളരെ നല്ല രീതിയില്‍ മുന്‍പ്പോട്ട് പോയി. സമയം രാത്രിയായി. അലിയുടെ(റ) സൈന്യത്തില്‍ ഉത്മാന്‍റ്റെ കൊലയാളികള്‍ നുഴ്ഞ്ഞു കയറിയിരുന്നു. അവര്‍ രാത്രിയില്‍ തല്‍ഹയുടെയും(റ), സുബൈറിന്‍ടെയും(റ), ആയിഷയുടെയും(റ), സൈന്യത്തെ ആക്രമിച്ചു. പക്ഷേ തല്‍ഹയും(റ), സുബയ്റും
(റ), ആയിഷയും(റ) ആക്രമണത്തിനായിരുന്നില്ല അവിടെ എത്തിച്ചേര്‍ന്നത്. ഉത്മാന്‍റ്റെ(റ) കൊലയാളികളെ നീതിയുടെ മുന്‍പില്‍ കൊണ്ടുവരിക എന്ന ഉദ്ദേശ്യമേ അവര്‍ക്കുണ്ടായിരിന്നൊള്ളു. സുബൈറും(റ), തല്‍ഹയും(റ) വിചാരിച്ചു അലി ബിന്‍ അബിത്വാലിബാണ്(റ) അവരെ ആക്രമിച്ചതെന്ന്. അങ്ങനെ അത് ഒരു വലിയ യുദ്ധമായി മാറി. പക്ഷേ അവസാനം അലി ബിന്‍ അബിത്വാലിബിന്(റ) അവരെ കാര്യങ്ങള്‍ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ സാധിച്ചു. അലി ബിന്‍ അബിത്വാലിബല്ല(റ) അവരെ ആക്രമിച്ചതെന്ന് അവര്‍ക്ക് ബോധ്യമായി.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: