Friday 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 15


തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...

അലി ബിന്‍ അബി ത്വാലിബ്(റ) തല്‍ഹയോടായി(റ) പറഞ്ഞു, "ഓ തല്‍ഹ, താങ്കള്‍ പ്രവാചക പത്നിയുമായി എനിക്കെതിരില്‍ പോരാടുവാന്‍ വന്നതാണോ?".

എന്നിട്ട് അലി(റ) സുബൈറിനോട്(റ) പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവിന്‍റ്റെ നാമത്തില്‍ ഞാന്‍ താങ്കളോട് ചോദിക്കുന്നു, അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) നമ്മുടെ അടുത്തുകൂടി കടന്നു പോയ സന്ദര്‍ഭം അങ്ങ്‌ ഓര്‍ക്കുന്നില്ലേ?". അപ്പോള്‍ പ്രവാചകന്‍(സ്വ) അങ്ങയോട്‌ ഇപ്പ്രകാരം ചോദിച്ചില്ലേ, ഓ സുബൈര്‍, താങ്കള്‍ അലിയെ സ്നേഹിക്കുന്നുവോ?"

അപ്പോള്‍ നിങ്ങള്‍ പറഞ്ഞു, "ഓ റസൂലുല്ലാഹ്, ഞാന്‍ എങ്ങനെ എന്‍റ്റെ സഹോദരനും എന്‍റ്റെ മതത്തിന്‍റ്റെ വിശ്വാസിയുമായ അലിയെ സ്നേഹിക്കാതിരിക്കും" അപ്പോള്‍ പ്രവാചകന്‍ താങ്കളോടായി പറഞ്ഞു, "ഓ സുബൈര്‍, അല്ലാഹുവാണ, നിങ്ങള്‍ അദ്ദേഹത്തോട് അന്യായമായി പോരാടും"

അലിയുടെ(റ) വാക്കുകള്‍ കേട്ട സുബൈര്‍(റ) പറഞ്ഞു, "നേരാണ്‌ താങ്കള്‍ പറഞ്ഞത്, ഞാന്‍ അത്‌ ഓര്‍ക്കുന്നു, അല്ലാഹുവാണ, ഞാന്‍ താങ്കള്ക്കെതിരില്‍ യുദ്ധത്തിനില്ല."
അങ്ങനെ, സുബൈറും(റ), തല്‍ഹയും(റ) യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞു. അവര്‍ യുദ്ധത്തില്‍നിന്നും പിന്തിരിയാന്‍ മറ്റൊരുകാര്യം കൂടിയുണ്ടായിരുന്നു. അമ്മാര്‍ ഇബിന്‍ യാസിറിനെ(റ), അലിയുടെ(റ) പക്ഷം അവര്‍ കണ്ടു. ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അമ്മാറിനോടായി(റ) പറഞ്ഞു, "താങ്കള്‍ അനീതിയുടെ ആളുകളാല്‍ വധിക്കപ്പെടും"

ആ യുദ്ധത്തില്‍ അമ്മാര്‍(റ) വധിക്കപ്പെട്ടാല്‍, തല്‍ഹയും കൂട്ടരും അനീതിയുടെ ആളുകളുടെ കൂട്ടത്തിലാകും. അതിനാല്‍ അവര്‍ ആ യുദ്ധത്തില്‍ നിന്നും പിന്മാറി.

അമര്‍ ബിന്‍ ജര്‍മൌശ് എന്നയാള്‍ സുബൈറിനെ(റ) പിന്തുടര്‍ന്നു. നമസ്കാരം നിര്‍വഹിച്ചു കൊണ്ടിരുന്ന സുബൈറിനെ(റ), ആ ഭീരു കൊലപ്പെടുത്തി. തല്‍ഹ(റ)യും മറ്റൊരാളാല്‍ വധിക്കപ്പെട്ടു.

[തുടരും...]

No comments: