Thursday 22 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 02

കിടങ്ങു കുഴിക്കുന്നതില്‍ സല്‍മാന്‍ അല്‍ ഫാരിസിയും(റ) പങ്കുചേര്‍ന്നു. സല്‍മാന്‍ അല്‍ ഫാരിസി(റ) പണിഞ്ഞു കൊണ്ടിരുന്ന സ്ഥലത്ത്
റസൂലുല്ലായുമുണ്ടായിരുന്നു(സ്വ) . അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസിയും(റ) സംഖവും കുഴിച്ചുകൊണ്ടിരുന്ന സ്ഥലത്ത് ഒരു പാറ പ്രത്യക്ഷപ്പെട്ടു. എത്ര പരിശ്രമിച്ചിട്ടും അതു തകര്‍ക്കുവാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അങ്ങനെ പരാജിതരായി അവര്‍ റസൂലുല്ലായുടെ (സ്വ) അടുക്കല്‍ ചെന്നു. അദ്ദേഹത്തോട്‌(സ്വ)
അവര്‍ അഭിപ്രായം ആരാഞ്ഞു. അദ്ദേഹം(സ്വ) ആ പാറയുടെ അടുക്കല്‍ച്ചെന്നു.


"ബിസ്മില്ലാഹ് (അല്ലാഹുവിന്‍റ്റെ നാമത്തില്‍)", റസൂലുല്ലാഹ്(സ്വ) ആയുധം കൈയ്യിലെടുത്തു. അദ്ദേഹം(സ്വ) പാറയില്‍ അടിച്ചുകൊണ്ട്‌ പറഞ്ഞു, "അല്ലാഹു അക്ബര്‍, അശ്-ശാമിന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കപ്പെട്ടതായി ഞാന്‍ കാണുന്നു, അല്ലാഹുവാണ, അവിടുത്തെ ചുമന്ന കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

റസൂലുല്ലാഹ്(സ്വ) പാറയില്‍ വീണ്ടും ആഞ്ഞടിച്ചു. "അല്ലാഹു അക്ബര്‍, പേര്‍ഷ്യയുടെ നിയന്ത്രണം എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. അല്ലാഹുവാണ, മദിയനിലെ വെളുത്ത കൊട്ടാരങ്ങള്‍ എനിക്ക് ഇപ്പോള്‍ കാണാം".

"ബിസ്മില്ലാഹ്", റസൂലുല്ലാഹ്(സ്വ) വീണ്ടും പാറയില്‍ അടിച്ചു. അതോടെ ആ പാറ തകര്‍ന്നു. റസൂലുല്ലാഹ്(സ്വ) ഇപ്രകാരം പറഞ്ഞു, "അല്ലാഹു അക്ബര്‍, യെമെന്‍റ്റെ താക്കോല്‍ എനിക്ക്‌ നല്‍കിയതായി ഞാന്‍ കാണുന്നു. എനിക്ക്, സനായുടെ വാതിലുകള്‍ ഇവിടെ നിന്നും കാണാം".

റസൂലുല്ലാഹ്(സ്വ) ഓരോതവണയും പാറയില്‍ അടിക്കുംബോള്‍ അതില്‍ നിന്നും പ്രകാശം വരുന്നുണ്ടായിരുന്നു. ഇത്‌ റസൂലുല്ലായുടെ(സ്വ) അത്ഭുതങ്ങളില്‍ ഒന്നായിരുന്നു. ഇതിനെല്ലാത്തിനും സല്‍മാന്‍ അല്‍ ഫാരിസി(റ) സാക്ഷ്യം വഹിച്ചു.

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) നാട്‌ പേര്‍ഷ്യയാണ്. അത്‌ അദ്ദേഹത്തിന്‍റ്റെ പേരില്‍ തന്നെയുണ്ട്‌. സല്‍മാന്‍ അല്‍ ഫാരിസിയെന്നാല്‍ 'പേര്‍ഷ്യക്കാരന്‍ സല്‍മാന്‍'
എന്നാണര്‍തം.
ആരാണ്‌ സല്‍മാന്‍ അല്‍ ഫാരിസി?
എങ്ങനെ അദ്ദേഹം മുസ്ലീമായി?
പേര്‍ഷ്യയിലുള്ള അദ്ദേഹം എങ്ങനെ മദീനയിലെത്തി?

സല്‍മാന്‍ അല്‍ ഫാരിസിയുടെ ഹ്രിദയഹാരിയായ ഇസ്ലാമിലേക്കുള്ള യാത്ര നമുക്കു അദ്ദേഹത്തില്‍ നിന്നും തന്നെ ശ്രദ്ധിക്കാം.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: