Saturday 17 November 2007

സല്‍മാന്‍ അല്‍ ഫാരിസി, അധ്യായം 01


ഹിജ്ര അഞ്ചാം വര്‍ഷം. മുസ്ലീംങ്ങളെ വക വരുത്തുവാനായി ജൂതന്മാരും ഖുറയ്ഷികളും ഒരുമിച്ചു കൂടി. ജൂതന്മാരിലെ ഇരുപത് പ്രമുഖരും, ബനു നദീറിലെ ചില പ്രമുഖന്മാരും മക്കയിലേയ്ക്ക് യാത്ര തിരിച്ചു.
ഖുറയ്ഷികളുമായി ഒരു ഉടംബടിയുണ്ടാക്കുവാനായിരുന്നു ആ യാത്ര. അല്ലാഹുവിന്‍റ്റെ പ്രവാചകനെയും(സ്വ) സത്യവിഷ്വാസികളേയും ആക്രമിക്കുവാന്‍ വേണ്ടി അവര്‍ ഖുറയ്ഷികളെ പ്രലോഭിപ്പിച്ചു. അതിനുവേണ്ടി ഖുറയ്ഷികള്‍ക്ക്‌ എല്ലാവിധ സഹായവും സഹകരണവും നല്‍കാമെന്ന്‌ അവര്‍ വാഗ്ദാനം ചെയ്തു. ഖുറയ്ഷികളില്‍പ്പെട്ട ചിലര്‍ ഇതൊരു നല്ല അവസരമായി കണ്ടു.

ആ ഉടംബടി ഉണ്ടാക്കുന്നതില്‍ വിജയിച്ച അവര്‍ അവിടെ നിന്നും ഗത്തഫാന്‍ എന്ന ഗോത്രത്തിന്‍റ്റെ അടുക്കലേയ്ക്കാണ്‌
പോയത്. ആ യാത്രയുടെയും ഉദ്ദേശവും വേറൊന്നായിരുന്നില്ല. ഗത്തഫാനും ആക്രമണത്തിന്‍ തയ്യാറായി. അതിനു ശേഷം
അവിടെ നിന്നും അവര്‍ കൂടുതല്‍ ഗോത്രങ്ങളെ ഇതില്‍ പങ്കു ചേര്‍ക്കുന്നതിനു വേണ്ടി അറേബ്യയില്‍ പലയിടങ്ങളിലും
സഞ്ചരിച്ചു. അല്ലാഹുവിന്‍റ്റെ റസൂലിനെയും(സ്വ) മുസ്ലിംങ്ങളെയും നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അവര്‍ക്കുണ്ടായിരുന്നൊള്ളു.

നാലായിരം ഭടന്‍മാര്‍ 'അബു സുഫിയാന്‍റ്റെ' നേത്രുത്ത്വത്തില്‍ അണിനിരന്നു. ഖുറയ്ഷികളും, കിനാനയും, പിന്നെ
തിഹാമയില്‍ നിന്നുമുള്ള സഖ്യ കക്ഷികളും ആ കൂട്ടത്തിലുണ്ടായിരുന്നു. ഫസാറ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഉയയ്ന ബിന്‍ ഹിസ്നും', മുറ്ര എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'ഹാരിത് ബിന്‍ ഔഫും', അഷ്ജ എന്ന ഗോത്രത്തിന്‍റ്റെ നേതാവ്‌ 'മിസ് അര്‍ ബിന്‍ രഖീല'യുമായിരുന്നു.
അവര്‍ മദീനയിലേയ്ക്കു യാത്ര തിരിച്ചു. അത് വളരെ വലിയ സൈന്യമായിരുന്നു. ആ സൈന്യത്തില്‍ പതിനായിരത്തോളം
ആളുകളുണ്ടായിരുന്നു. അന്ന്‌ മദീനയിലുണ്ടായിരുന്ന മുഴുവന്‍ ജനസംഖ്യയേക്കാളുമുണ്ടായിരുന്നു ആ സൈന്യം. സത്യവിശ്വാസികള്‍ക്കെതിരിലുള്ള ഈ പടനീക്കം റസൂലുല്ലായുടെ(സ്വ) ശ്രദ്ധയില്‍പ്പെട്ടു. ഇതിനെ എങ്ങനെ നേരിടണമെന്ന്
തീരുമാനിക്കുന്നതിയാനി റസൂലുല്ലാഹ്(സ്വ) ഒരു യോഗം വിളിച്ചു ചേര്‍ത്തു.
സഹാബാക്കള്‍(റ) പല അഭിപ്രായങ്ങളും മുന്‍പോട്ടു വെച്ചു. ഒടുവില്‍ ഒരു സഹാബി(റ) ഇപ്പ്രകാരം പറഞ്ഞു, "ഓ, അല്ലാഹുവിന്‍റ്റെ റസൂലേ, പേര്‍ഷ്യയില്‍ ആക്രമണമുണ്ടാകുംബോള്‍ ഞങ്ങള്‍ അതിനെ നേരിടുവാന്‍ വേണ്ടി വലിയ കിടങ്ങുകള്‍ കുഴിക്കും. ഇവിടേയും നമുക്ക് അങ്ങനെ ചെയ്യാം". ഈ അഭിപ്രായം എല്ലാവര്‍ക്കും വളരെയധികം ഇഷ്ടപ്പെട്ടു. ഈ അഭിപ്രായം പറഞ്ഞത് മഹാനായ സഹാബി 'സല്‍മാന്‍ അല്‍ ഫാരിസി'യായിരുന്നു. അങ്ങനെ അവര്‍ കിടങ്ങു കുഴിക്കുവാന്‍ തുടങ്ങി.
[തുടരും...]

No comments: