Tuesday 2 October 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 11

ബസ്രയിലെ ജനശക്തി അലിയ്ക്ക്(റ) കടുത്ത വെല്ലുവിളിയുയര്‍ത്തി. അദ്ദേഹം മുസ്ലീംങ്ങളുടെ ഖലീഫയാണ്. ഈ വിപ്ലവത്തെ തടയുകയെന്നത് അദ്ദേഹത്തന്‍റ്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റ്റെ അവസ്ഥ വളരെ പ്രയാസകരമായിരുന്നു. ഈ വിപ്ലവത്തില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്‍റ്റെ മുസ്ലിം സഹോദരങ്ങള്‍ തന്നെയായിരുന്നു. അതായത്, പ്രവാചകനുമൊത്ത് ഒരുമിച്ചു ജീവിച്ചവര്‍. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഇസ്ലാമിനുവേണ്ടി പോരാടിയവര്‍. അലി(റ) ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവര്‍.

ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) മരണത്തിനു പകരം ചോദിക്കുവാന്‍ വേണ്ടി ഒത്തുകൂടിയിരിക്കുന്നു. മറുഭാഗത്ത്‌, അലി(റ)യെ പിന്തുണച്ചുകൊണ്ട് ഈ വിപ്ലവത്തെ പരാജയപ്പെടുത്തുവാന്‍വേണ്ടി ഒരു സംഘം ആളുകളും. ഈ രണ്ടു സംഘവും ബസ്രയ്ക്ക് അടുത്തുള്ള കുറയ്ബ എന്ന സ്ഥലത്താണ്‌ ഒത്തുകൂടിയത്. അലിയ്ക്ക്(റ) ഈ പ്രശ്നം സമാധാനപരമായി ഒത്തു തീര്‍ക്കുവാനായിരുന്നു താല്‍പര്യം. അതിനായി അദ്ദേഹം വളരെയധികം പരിശ്രമിച്ചു. പക്ഷേ അവിടെയും ചില ദുര്‍ബുദ്ധികള്‍ ഇരു സംഘവും തമ്മിലുള്ള യുദ്ധത്തിനുവേണ്ടി പരിശ്രമിച്ചു. അലിയുടെ ഹ്രിദയം തകര്‍ന്നു. എതിര്‍ഭാഗത്ത് 'സത്യവിശ്വാസികളുടെ മാതാവ്‌', ആയിഷ(റ), 'ഹൌദ' എന്ന ഒട്ടകപുറത്ത് തന്നെ നേരിടുവാന്‍ തയ്യാറായി നില്‍ക്കുന്നു. അലി(റ), തല്‍ഹയെയും(റ) സുബൈറിനെയും(റ) എതിര്‍ഭാഗത്ത് കണ്ടു. അവരോട് സംഭാഷണത്തിനായി മുന്‍പോട്ട് വരുവാന്‍ അദ്ദേഹം പറഞ്ഞു.

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: