
പ്രവാചകന്‍(സ്വ) അപ്പോള്‍ അല്‍ ബാഖിയെന്ന സ്ഥലത്തായിരുന്നു. അദ്ദേഹം(സ്വ) ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. റസൂലുല്ലായുടെ കഴുത്തിനു പിറകിലുള്ള അന്ത്യ പ്രവാചകന്‍റ്റെ അടയാളം കണ്ടുപിടിക്കുകയെന്നതായിരുന്നു എന്‍റ്റെ ലക്ഷ്യം. ഞാന്‍ റസൂലുല്ലായെ(സ്വ) പിന്തുടര്‍ന്നു. റസൂലുല്ല(സ്വ) രണ്ടു വസ്ത്രം ധരിച്ചിരുന്നു. അദ്ദേഹം(സ്വ) ഒരു വസ്ത്രം ധരിക്കുകയും, രണ്ടാമത്തെ വസ്ത്രം കൊണ്ട് ശരീരത്തിന്‍റ്റെ മുകള്‍ ഭാഗം മറയ്ക്കുകയും ചെയ്തു. ഞാന്‍ റസൂലുല്ലായുടെ(സ്വ) കഴുത്തിനു പിറകിലുള്ള അടയാളം കാണുവാന്‍ ശ്രമിച്ചു. പക്ഷേ അദ്ദേഹത്തിന്‍റ്റെ(സ്വ) വസ്ത്രം അത് മറച്ചിരുന്നു.
എന്‍റ്റെ ലക്ഷ്യം മനസ്സിലാക്കിയ റസൂലുള്ള(സ്വ), തന്‍റ്റെ മുകള്‍ വസ്ത്രം താഴ്ത്തി ആ അടയാളം എനിക്കു കാണിച്ചു തന്നു. എന്നിട്ട് റസൂലുള്ള(സ്വ) എന്നോട് ചോദിച്ചു, "ഇപ്പോള്‍ താങ്കള്‍ക്ക് ബോധ്യമായില്ലേ?, ഇതാണ് മൂന്നാമത്തെ അടയാളം."
അതു കണ്ട് എന്‍റ്റെ കണ്ണു നിറഞ്ഞു. ഞാന്‍ അദ്ദേഹത്തെ(സ്വ) കെട്ടിപ്പിടിച്ചു കൊണ്ട് കരയുവാന്‍ തുടങ്ങി. അദ്ദേഹം(സ്വ) എന്നെ അടുത്തു പിടിച്ചിരുത്തി. ഞാന്‍ എന്‍റ്റെ ജീവിതയാത്ര അദ്ദേഹത്തിനു(സ്വ) വിവരിച്ചു കൊടുത്തു. അതിനു ശേഷം ഞാന്‍ ഇസ്ലാം സ്വീകരിച്ചു.
[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
1 comment:
assalamualaikum
alhumdulillah charithra sathyangal ariyan kazhinjadil RABBINE sduthikunnu,allahu ve ninte rasool(s)lilek njangale ne aduppikenname ameen...
Post a Comment