അടുത്ത ദിവസം വൈകുന്നേരം അദ്ദേഹം വീണ്ടും ഖുബായിലേയ്ക്കു യാത്ര തിരിച്ചു. ഇത്തവണയും അദ്ദേഹം ഭക്ഷണവുമായിട്ടാണ് ഖുബായിലേയ്ക്കു പോയത്. സല്‍മാന്‍ അല്‍ ഫാരിസി(റ) നേരെ പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് അദ്ദേഹം ആ ഭക്ഷണം പ്രവാചകന്(സ്വ) സമ്മാനമായി നല്‍കി.
അദ്ദേഹം പ്രവാചകനോടായി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ് ദാനം കിട്ടിയത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന് എനിക്കു മനസ്സിലായി. അതിനാല്‍ താങ്കള്‍ ഇത് സമ്മാനമായി സ്വീകരിച്ചാലും." സല്‍മാന്‍ അല്‍ ഫാരിസി(റ) നോക്കി നില്‍ക്കെ റസൂലുള്ളാ(സ്വ) തന്‍റ്റെ സഹാബാക്കളോടൊപ്പം അത് ഭക്ഷിച്ചു. "അങ്ങനെ രണ്ടാമത്തെ അടയാളവും സത്യമായി!" സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു.
സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും വീട്ടിലേയ്ക്കു തിരിച്ചു പോയി. അദ്ദേഹത്തിന് പ്രവാചകന്‍റ്റെ മൂന്നാമത്തെ അടയാളവും ശരിയാണോയെന്ന് നോക്കണമായിരുന്നു. അതിനായി അദ്ദേഹം മറ്റൊരുദിവസം വീണ്ടും ഖുബായിലേയ്ക്ക് യാത്ര തിരിച്ചു.
പ്രവാചകന്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Thursday, 16 October 2008
Monday, 13 October 2008
സുജൂദ് വര്‍ദ്ധിപ്പിക്കുക
ഉബാദത്ത്ബ്നു സ്വാമിത്ത്(റ)ല്‍ നിന്നും.
റസൂലുല്ലാഹ് (സ്വ) പറയുന്നത് അദ്ദേഹം കേട്ടു.
"അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്ന ഒരു അടിമയ്ക്ക്, അക്കാരണം കൊണ്ട് അല്ലാഹു ഒരു നന്മ രേഖപ്പെടുത്താതിരിക്കില്ല. അവന്‍റ്റെ ഒരു തിന്മ മായ്ച്ചുകളയുകയും ചെയ്യും. ഒപ്പം ഒരു പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ സുജൂദ് വര്‍ദ്ധിപ്പിക്കുക"
(ഇബ്നുമാജ).
Subscribe to:
Posts (Atom)