Thursday 22 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 03

ഇബിന്‍ അബ്ബാസ്(റ), സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ഇസ്ലാം സ്വീകരണം ഇപ്പ്രകാരം വിവരിക്കുന്നു. ഇബിന്‍ അബ്ബാസ്(റ) വളരെ ചെറുപ്പമാണ്‌. അദ്ദേഹം ഒരു സഹാബിയാണ്‌. റസൂലുല്ലായുടെ(സ്വ) മരണസമയത്ത്‌ ഇബിന്‍ അബ്ബാസിന്‌(റ) മുപ്പത് വയസേയുണ്ടായിരുന്നൊള്ളു. തന്‍റ്റെ ചെറുപ്പം ഇബിന്‍ അബ്ബാസ്(റ) വിജ്ഞാനത്തിനായി ചിലവഴിച്ചു. അദ്ദേഹം റസൂലുല്ലായുടെയും(സ്വ) സഹാബാക്കളുടെയും(റ) ഇടയില്‍ നിന്നും വിജ്ഞാനം സംബാദിക്കുന്നതിനായി വളരെയധികം സമയം ചിലവഴിച്ചു.

ഒരിക്കല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) തന്‍റ്റെ ഇസ്ലാം സ്വീകരണത്തെ കുറിച്ച് ഇബിന്‍ അബ്ബാസിന്‌(റ) വിവരിച്ചുകൊടുത്തു. ഇബിന്‍ അബ്ബാസ് (റ) പറഞ്ഞു, "സല്‍മാന്‍ അല്‍ ഫാരിസി എന്നോട്‌ ഇപ്പ്രകാരം പറഞ്ഞു".

"ഞാന്‍ പേര്‍ഷ്യയിലെ 'ഇസ്ഫഹാന്‍' (അസ്ബഹാന്‍) എന്ന സമൂഹത്തില്‍പ്പെട്ടയാളാണ്. ഞങ്ങളുടെ വാസ സ്ഥലം 'ജായി' (അഥവാ ജി) എന്ന പട്ടണമായിരുന്നു. എന്‍റ്റെ പിതാവ്‌ ആ സ്ഥലത്തെ വളരെ പ്രധാനപെട്ട ഒരു വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‌ എന്നെ വളരെയധികം ഇഷ്ട്ടമായിരുന്നു. അതുകാരണം വീടിനുപുറത്തേയ്ക്ക് അദ്ദേഹം എന്നെ ഒരാവശ്യത്തിനും വിടില്ല. അദ്ദേഹം എന്നെ വളരെയെധികം സംരക്ഷിച്ചു. അങ്ങനെ പുറം ലോകവുമായി എനിക്ക്‌ യാതൊരു ബന്ധവുമില്ലാതായി. ഞങ്ങളുടെ മതത്തെ കുറിച്ചല്ലാതെ മറ്റൊന്നും എനിക്കറിയില്ലായിരുന്നു. ഞങ്ങള്‍ തീയെ ആരാധിക്കുന്ന സമൂഹത്തില്‍പ്പെട്ടവരായിരുന്നു".

സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) കുടുംബം തീയുടെ കാവല്‍ക്കാരായിരുന്നു. തീ അണയാതെ സൂക്ഷിക്കുക എന്നതായിരുന്നു അവരുടെ പ്രധാനപ്പെട്ട ചുമതല. ആ ജോലി അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സല്‍മാന്‍ അല്‍ ഫാരിസിയെ (റ) ഏല്‍പ്പിച്ചു. അദ്ദേഹത്തിന്‍റ്റെ പിതാവ്‌ സമൂഹത്തില്‍ വളരെയധികം ബഹുമാനിക്കപ്പെട്ട വ്യക്തിയായിരുന്നു.

"എന്‍റ്റെ പിതാവിന്‌ വളരെയധികം കൃഷിസ്ഥലങ്ങളുണ്ടായിരുന്നു. ഒരു ദിവസം അദ്ദേഹം ഒരു കെട്ടിടം പണിയുന്ന തിരക്കിലായിരുന്നു. അതിനാല്‍ കൃഷിയുടെ ആവശ്യത്തിനായി അദ്ദേഹം എന്നെ വീട്ടിന്‍റ്റെ പുറത്തേയ്ക്ക്‌ പറഞ്ഞു വിട്ടു."

അദ്ദേഹത്തിന്‍റ്റെ പിതാവിന്‌ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ഗത്യന്തരമില്ലാതെ അദ്ദേഹം സല്‍മാന്‍ അല്‍ ഫാരിസിയെ(റ) കൃഷി സ്ഥലത്തേയ്ക്ക് പറഞ്ഞു വിട്ടു.

അങ്ങനെ സല്‍മാന്‍ അല്‍ ഫാരിസി(റ) വീട്ടില്‍ നിന്നും പുറത്തിറങ്ങി. അത്‌ അദ്ദേഹത്തിന്‌(റ) ഒരു പുതിയ അനുഭവമായിരുന്നു. പലതും അദ്ദേഹം ആദ്യമായി കാണുകയായിരുന്നു.

"കൃഷി സ്ഥലത്തേയ്ക്ക് പോകുന്ന വഴി ഞാന്‍ ഒരു ക്രിസ്ത്യന്‍ പള്ളി കണ്ടു".

സല്‍മാന്‍ അല്‍ ഫാരിസിയ്ക്ക്(റ) വളരെയധികം ജിജ്ഞാസയായി. അദ്ദേഹം ഇത് ആദ്യമായി കാണുകയാണ്. പുതിയ ഒരു മതം.

"അകത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കേട്ടു. അവര്‍ എന്താണ്‌ ചെയ്യുന്നതെന്നറിയാനായി ഞാന്‍ അകത്തേയ്ക്കു കടന്നു."

[തുടരും...]

അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

No comments: