Wednesday 28 November 2007

സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 05


കുറച്ചു നാളുകള്‍ക്കു ശേഷം ആ കച്ചവട സംഘം ശാമില്‍ എത്തിച്ചേര്‍ന്നു. അവിടെ എത്തിയ ഉടനെ തന്നെ ഞാന്‍
ആ നാട്ടിലുള്ള ചിലരോട്‌ ഇപ്പ്രകാരം ചോദിച്ചു, 'നിങ്ങളുടെ കൂട്ടത്തില്‍ ഈ മതത്തില്‍ ഏറ്റവും അറിവുള്ളയാള്‍
ആരാണ്‌?' അവര്‍ ഒരു പുരോഹിതനെപ്പറ്റി എന്നോട്‌ സൂചിപ്പിച്ചു. അദ്ദേഹമാണ്‌ അവിടെ ഈ മതത്തിനെ കുറിച്ച്‌ ഏറ്റവും
അറിവുള്ളയാളെന്നും, അദ്ദേഹത്തെ പള്ളിയില്‍ കാണുവാന്‍ സാധിക്കുമെന്നും അവര്‍ എന്നോടു പറഞ്ഞു.

അങ്ങനെ ഞാന്‍ അദ്ദേഹത്തിന്‍റ്റെ അടുക്കലെത്തി. "നിങ്ങളുടെ ആരാധനാ രീതികള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. ഞാന്‍ അങ്ങയോടോപ്പം താമസിച്ച്‌ ഈ മതത്തെ കുറിച്ച്‌ പഠിക്കുവാന്‍ ആഗ്രഹിക്കുന്നു. എനിക്ക്‌ താങ്കളോടൊപ്പം ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനും താങ്കളെ സഹായിക്കുവാനും അതുമൂലം സാധിക്കും".

അദ്ദേഹം എന്‍റ്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. അങ്ങനെ ഞാന്‍ അവിടെ താമസിച്ചു പോന്നു.
കുറച്ചു കാലത്തിനു ശേഷം ഒരു കാര്യം സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) ശ്രദ്ധയില്‍പ്പെട്ടു. ആ പുരോഹിതന്‍ സത്യത്തിനുവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി. പാവങ്ങള്‍ക്കായി ആളുകള്‍ സംഭാവന ചെയ്യുന്ന പണം, അയാള്‍ സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചുപോന്നു. അയാള്‍ ആ സംഭത്ത്‌ അര്‍ഹതപെട്ടവര്‍ക്ക് നല്‍കിയില്ല. അങ്ങനെ അയാള്‍ സ്വര്‍ണ്ണവും വെള്ളിയും സംബാദിച്ചു കൂട്ടി. അക്കാരണത്താല്‍ സല്‍മാന്‍ അല്‍ ഫാരിസി(റ) അയാളെ
വെറുത്തു.

കുറച്ചു നാളുകള്‍ക്കു ശേഷം ആ പുരോഹിതന്‍ മരണപ്പെട്ടു. അദ്ദേഹത്തിന്‍റ്റെ അന്ത്യകര്‍മ്മങ്ങള്‍ക്കായി ആളുകള്‍ ഒരുമിച്ചു കൂടി. ഞാന്‍ ആളുകളുടെയെടുത്ത്‌ ആ പുരോഹിതന്‍റ്റെ മോഷണത്തെ പറ്റി പറഞ്ഞു. അയാള്‍ ജനങ്ങളുടെയെടുത്ത്‌ പാവങ്ങളെ സഹായിക്കുവാന്‍ കല്‍പ്പിക്കുകയും എന്നിട്ട്‌ ആ ധനം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയും ചെയ്തെന്ന്‌ ഞാന്‍ അവരോട്‌ പറഞ്ഞു.

ആദ്യം അവര്‍ എന്നെ വിഷ്വസിച്ചില്ല.
"നിങ്ങള്‍ക്ക്‌ അതെങ്ങനെയറിയാം?" അവര്‍ എന്നോടു ചോദിച്ചു.
"ഞാന്‍ നിങ്ങള്‍ക്ക്‌ അദ്ദേഹത്തിന്‍റ്റെ സംബാദ്യം കാണിച്ചു തരാം", ഞാന്‍ പറഞ്ഞു.
ഞാന്‍ അവര്‍ക്ക്‌ അയാള്‍ ഒളുപ്പിച്ചു വച്ച മുഴുവന്‍ ധനവും കാണിച്ചു കൊടുത്തു. ഇതു കണ്ട ആളുകള്‍
രോഷാകുലരായി. അവര്‍ പറഞ്ഞു,
"അല്ലാഹുവാണ, ഞങ്ങള്‍ ഇദ്ദേഹത്തെ അടക്കം ചെയ്യില്ല." ആ പുരോഹിതന്‍റ്റെ
മ്രിതുശരീരത്തെ അവര്‍ ക്രൂശിക്കുകയും കല്ലെറിയുകയും ചെയ്തു.

[തുടരും...]

No comments: