Friday 2 November 2007

തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായുടെ ജീവിത ചരിത്രം, അധ്യായം 16


ജമല്‍ യുദ്ധം അവസാനിച്ചു. ആയിഷ(റ), അവിടെ നിന്നും ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. അവിടെ നിന്നും മദീനയിലേയ്ക്കും.

ഇമാം അഹ്മദില്‍ നിന്നും നിവേദനം, ഒരിക്കല്‍ റസൂലുല്ലാഹ്(സ്വ) അലി ബിന്‍ അബിത്വാലിബിനോട്(റ) പറഞ്ഞു, "ആയിഷയ്ക്കും നിങ്ങള്‍ക്കുമിടയില്‍ ഒരു കാര്യം സംഭവിക്കും."
അലി ബിന്‍ അബിത്വാലിബ് ചോദിച്ചു, "എനിയ്ക്കും ആയിഷ്യക്കുമിടയിലോ?"
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അതെ".
ഇതു കേട്ട അലി(റ) പറഞ്ഞു, "എങ്കില്‍ ആളുകള്‍ക്കിടയില്‍ ഏറ്റവും നിര്‍ഭാഗ്യവാന്‍ ഞാനാണ്.എനിക്കും സത്യവിഷ്വാസികളുടെ മാതാവ്, ആയിഷയ്ക്കുമിടയില്‍ പ്രശ്നമുണ്ടാകുകയോ?, ഞാന്‍ വളരെയധികം നിര്‍ഭാഗ്യവാനാണ്."
റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അങ്ങനെയല്ല".
എന്നിട്ട് റസൂലുല്ലാഹ്(സ്വ) പറഞ്ഞു, "അത്‌ സംഭവിച്ചു കഴിഞ്ഞാല്‍, താങ്കള്‍ ആയിഷയെ സുരക്ഷിത്മായ സ്ഥലത്തേയ്ക്ക് എത്തിക്കുക."
ഈ പ്രശ്നങ്ങള്‍ക്ക് ശേഷം അലി ബിന്‍ അഭിത്വാലിബ്(റ ആയിഷയെ(റ) തന്‍റ്റെ സൈന്യത്തിലെ കുറച്ചാളുകളുടെ സംരക്ഷണത്തോട്കൂടി തിരിച്ചു മദീനയില്‍ കൊണ്ടെത്തിച്ചു.

മരണമടഞ്ഞവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ദ്ധനയ്ക്ക് അലി ബിന്‍ അബിത്വാലിബ്(റ) നേത്രുത്വം നല്‍കി. മരണമടഞ്ഞവരുടെ കൂട്ടത്തില്‍ അലിയ്ക്കുവേണ്ടി പോരാടിയവരും അദ്ദേഹത്തിനെതിരില്‍ പോരാടിയവരുമുണ്ടായിരുന്നു.
തല്‍ഹയേയും(റ) സുബൈറിനേയും(റ) ഖബറടക്കിയതിനു ശേഷം അദ്ദേഹം അവര്‍ക്ക് അവസാനമായി സലാം പറഞ്ഞു.
അദ്ദേഹം കരയുവാന്‍ തുടങ്ങി. അദ്ദേഹം പറഞ്ഞു, "തല്‍ഹയും, സുബൈറും, ഉത്മാനും, ഞാനും അല്ലാഹു സൂചിപ്പിച്ച ആളുകളുടെ കൂട്ടത്തിലായിരിക്കട്ടെ എന്ന്‌ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു" എന്നിട്ട്‌ അദ്ദേഹം ഈ ഖുറാന്‍ വചനം ഓതി,
"അവരുടെ ഹ്രുദയങ്ങളില്‍ വല്ല വിദ്ദ്വേഷവുമുണ്ടെങ്കില്‍ നാമത് നീക്കം ചെയ്യുന്നതാണ്. സഹോദരങ്ങളെന്ന നിലയില്‍ അവര്‍ കട്ടിലുകളില്‍ പരസ്പരം അഭിമുഖമായി (സ്വര്‍ഗ്ഗത്തില്‍) ഇരിക്കുന്നവരായിരിക്കും"
എന്നിട്ട് അദ്ദേഹം വളരെയധികം ദുഖത്തോടെ പറഞ്ഞു, "അല്ലാഹുവിന്‍റ്റെ റസൂല്‍(സ്വ) ഇപ്രകാരം പറഞ്ഞതായി ഞാന്‍ ഓര്‍ക്കുന്നു.
"തല്‍ഹയും സുബൈറും സ്വര്‍ഗ്ഗത്തില്‍ എന്നോടൊപ്പമായിരിക്കും"

അവസാനിച്ചു...

No comments: