skip to main |
skip to sidebar
തല്‍ഹയെയും(റ) സുബൈറിനെയും(റ) ഒത്തുതീര്‍പ്പിനായി അലി(റ) ക്ഷണിച്ചു. അലിയുടെ(റ) മനസ്സ് വല്ലാതെ വിഷമിച്ചു...
...ജമല്‍ യുദ്ധം... ഉമര്‍ ബിന്‍ അല്‍ ഖത്താബും(റ) ഹുദയ്ഫയും(റ) തമ്മില്‍ നടന്ന ഒരു സംഭാഷണം അല്‍ ബുഖാരിയില്‍ ഇപ്പ്രകാരം നിവേദനം ചെയ്തിരിക്കുന്നു. ഉമറും(റ) മറ്റു സഹാബാക്കളും(റ) ഒരു സമ്മേളനത്തില്‍ ആയിരുന്നു. അവിടെവച്ച് ഉമര്‍(റ) സഹാബാക്കളോടായി ഇപ്പ്രകാരം ചോദിച്ചു. "ഫിത്നയെ കുറിച്ചുള്ള ഹദീസ് ഇക്കൂട്ടത്തില്‍ ആര്‍ക്കാണ് നന്നായി അറിയുക?". അപ്പോള്‍ ഹുദയ്ഫ(റ) അതിനുത്തരം നല്‍കികൊണ്ട് ചില ഫിത്നയുടെ ഹദീസുകള്‍ പറഞ്ഞു. (ഫിത്ന - ക്ലേശം, പരീക്ഷണം)
പക്ഷേ ഉമറിനു(റ) അതല്ലായിരുന്നു വേണ്ടിയിരുന്നത്. അദ്ദേഹം പറഞ്ഞു, "ഞാന്‍ ഇതല്ല ചോദിച്ചത്, കടലിലെ തിരമാല പോലെ ആഞ്ഞടിക്കുന്നതിനു സമമായുള്ള ഫിത്നയെ കുറിച്ചാണ് ഞാന്‍ ചോദിച്ചത്".
ഇതുകേട്ട ഹുദയ്ഫ(റ) പറഞ്ഞു, "ഓ സത്യവിശ്വാസികളുടെ നേതാവെ, അങ്ങ് അതോര്‍ത്ത് വിഷമിക്കേണ്ടതില്ല. കാരണം, അങ്ങേയ്ക്കും ആ വലിയ ഫിത്നകള്‍ക്കുമിടയില്‍ ഒരു അടഞ്ഞ വാതിലാണുള്ളത്."
ഇതു കേട്ട ഉമര്‍(റ) ചോദിച്ചു, "ആ വാതില്‍ തുറക്കുമോ, അതോ അത് തകര്‍ക്കുമോ?".
ഹുദയ്ഫ(റ) പറഞ്ഞു, "അത് തകര്‍ക്കും".
"അത് തകര്‍ക്കുകയാണെങ്കില്‍, ഒരിക്കലും അത് തിരിച്ച് അടയ്ക്കുവാന്‍ സാധിക്കില്ല", ഉമര്‍(റ) പറഞ്ഞു.
ഹുദയ്ഫ(റ) ഈ സംഭാഷണത്തെകുറിച്ച് സഹാബാക്കളുടെ ചില ശിഷ്യന്മാരോട് (താബഈന്‍), ഒരിക്കല്‍ സൂചിപ്പിച്ചു. ഹുദയ്ഫ(റ) സംസാരിച്ച് കഴിഞ്ഞപ്പോള്‍ അവര്‍ അദ്ദേഹത്തിനോട് ചോദിച്ചു, "ആരാണ് ആ വാതിലെന്ന് ഉമര്‍ ബിന്‍ ഖത്താബിന് അറിയാമായിരുന്നുവോ?".
ഹുദയ്ഫ(റ) പറഞ്ഞു, "അതെ, അദ്ദേഹത്തിന് അത് അറിയാമായിരുന്നു. കാരണം ആരാണ് ആ വാതിലെന്ന് ഞാന്‍ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു."
അതിനുശേഷം ഹുദയ്ഫ(റ) അവിടെനിന്നും എഴുന്നേറ്റ് പോയി. പിന്നീട് ആ വാതില്‍ ആരാണെന്നറിയുവാനായി അവര്‍ ഒരാളെ അദ്ദേഹത്തിന്‍റ്റെ അടുക്കലേയ്ക്കായി പറഞ്ഞുവിട്ടു.
ഹുദയ്ഫ(റ) പറഞ്ഞു, "ആ വാതില്‍ ഉമര്‍ ആയിരുന്നു".
(ഉമറിന്‍റ്റെ(റ) ഭരണ കാലത്ത് മുസ്ലിംലോകത്ത് ശാന്തിയും, സമാധാനവും നിറഞ്ഞു നിന്നിരുന്നു. മുസ്ലിംഉമ്മത് അദ്ദേഹത്തിന്‍റ്റെ(റ) ഖിലാഫത്ത് കാലത്ത് വളരെയധികം പുരോഗമനം കൈവരിച്ചു. അദ്ദേഹം കൊല്ലപ്പെട്ടതിനുശേഷം മുസ്ലിംലോകത്തില്‍ വലിയ ഫിത്നകള്‍ക്ക് തുടക്കം കുറിച്ചു. അതാണ് ഹുദയ്ഫ(റ) ഇവിടെ ഉദ്ദേശിച്ചത്.)[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
ബസ്രയിലെ ജനശക്തി അലിയ്ക്ക്(റ) കടുത്ത വെല്ലുവിളിയുയര്‍ത്തി. അദ്ദേഹം മുസ്ലീംങ്ങളുടെ ഖലീഫയാണ്. ഈ വിപ്ലവത്തെ തടയുകയെന്നത് അദ്ദേഹത്തന്‍റ്റെ ഉത്തരവാദിത്തമായിരുന്നു. പക്ഷെ അദ്ദേഹത്തിന്‍റ്റെ അവസ്ഥ വളരെ പ്രയാസകരമായിരുന്നു. ഈ വിപ്ലവത്തില്‍ പങ്കെടുക്കുന്നത് അദ്ദേഹത്തിന്‍റ്റെ മുസ്ലിം സഹോദരങ്ങള്‍ തന്നെയായിരുന്നു. അതായത്, പ്രവാചകനുമൊത്ത് ഒരുമിച്ചു ജീവിച്ചവര്‍. തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ഇസ്ലാമിനുവേണ്ടി പോരാടിയവര്‍. അലി(റ) ആദരിക്കുകയും, സ്നേഹിക്കുകയും ചെയ്യുന്നവര്‍.
ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) മരണത്തിനു പകരം ചോദിക്കുവാന്‍ വേണ്ടി ഒത്തുകൂടിയിരിക്കുന്നു. മറുഭാഗത്ത്, അലി(റ)യെ പിന്തുണച്ചുകൊണ്ട് ഈ വിപ്ലവത്തെ പരാജയപ്പെടുത്തുവാന്‍വേണ്ടി ഒരു സംഘം ആളുകളും. ഈ രണ്ടു സംഘവും ബസ്രയ്ക്ക് അടുത്തുള്ള കുറയ്ബ എന്ന സ്ഥലത്താണ് ഒത്തുകൂടിയത്. അലിയ്ക്ക്(റ) ഈ പ്രശ്നം സമാധാനപരമായി ഒത്തു തീര്‍ക്കുവാനായിരുന്നു താല്‍പര്യം. അതിനായി അദ്ദേഹം വളരെയധികം പരിശ്രമിച്ചു. പക്ഷേ അവിടെയും ചില ദുര്‍ബുദ്ധികള്‍ ഇരു സംഘവും തമ്മിലുള്ള യുദ്ധത്തിനുവേണ്ടി പരിശ്രമിച്ചു. അലിയുടെ ഹ്രിദയം തകര്‍ന്നു. എതിര്‍ഭാഗത്ത് 'സത്യവിശ്വാസികളുടെ മാതാവ്', ആയിഷ(റ), 'ഹൌദ' എന്ന ഒട്ടകപുറത്ത് തന്നെ നേരിടുവാന്‍ തയ്യാറായി നില്‍ക്കുന്നു. അലി(റ), തല്‍ഹയെയും(റ) സുബൈറിനെയും(റ) എതിര്‍ഭാഗത്ത് കണ്ടു. അവരോട് സംഭാഷണത്തിനായി മുന്‍പോട്ട് വരുവാന്‍ അദ്ദേഹം പറഞ്ഞു.
[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മറ്റൊരവസരത്തില്‍ തല്‍ഹ(റ) കുറച്ചു സ്ഥലം വിറ്റു. അതില്‍ അദ്ദേഹത്തിനു വളരെയധികം ലാഭം ലഭിച്ചു. ഇത്രയുമധികം സംബത്തുകണ്ട് അദ്ദേഹം കരയുവാന്‍ തുടങ്ങി. ഈ സംബത്തുമായി മരണപെട്ടാലുള്ള അവസ്ഥയോര്‍ത്ത് അദ്ദേഹം തളര്‍ന്നു. അദ്ദേഹം തന്‍റ്റെ സുഹ്രുത്തുക്കളെ വിളിച്ചു. അവര്‍ ആ സംബത്തുമായി മദീനയിലെ തെരുവിലൂടെ നടന്നു. അര്‍ഹതപെട്ടവര്‍ക്കെല്ലാം അദ്ദേഹം അതു ദാനം ചെയ്തു. അന്ന് രാത്രി ആയപ്പോള്‍ അദ്ദേഹത്തിന്‍റ്റെ കൈയ്യില്‍ അതില്‍നിന്നും ഒരു ദിര്‍ഹം പോലും അവശേഷിച്ചില്ല.
ജാബിര്‍ ഇബിന്‍ അബ്ദുല്ല(റ) പറഞ്ഞു, "ഒരക്ഷരം പോലും ചോദിക്കാതെ തന്‍റ്റെ സംബത്ത് ദാനം ചെയ്യുന്നതില്‍ തല്‍ഹ ഇബിന്‍ ഉബയ്ദുല്ലായല്ലാതെ മറ്റാരെയും ഞാന്‍ കണ്ടിട്ടില്ല." തന്‍റ്റെ ബന്ധുക്കളോട് അദ്ദേഹത്തിന് വളരെയധികം കാരുണ്യമായിരുന്നു. അവര്‍ വളരെയധികമുണ്ടായിരിന്നിട്ടും അദ്ദേഹം ആരുടെ കാര്യത്തിലും അശ്രദ്ധ പുലര്‍ത്തിയില്ല. എല്ലാവരേയും അദ്ദേഹം അളവറ്റ് സഹായിച്ചു. കടക്കാരെ കടത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ചു. അവിവാഹിതര്‍ക്ക് വിവാഹം കഴിക്കുവാന്‍ അദ്ദേഹം അവരെ സഹായിച്ചു. അനാഥകളെ വളരെയധികം അദ്ദേഹം സ്നേഹിച്ചു.
പ്രവാചകന്‍റ്റെ(സ്വ) മരണശേഷം മുസ്ലീങ്ങള്‍ക്കിടയിലുണ്ടായ ഒരു കലാപത്തിന് തല്‍ഹ(റ) സാക്ഷ്യം വഹിച്ചു. ഉത്മാന്‍ ഇബിന്‍ അഫ്ഫാന്‍(റ) ഖിലാഫത്തു കാലത്തായിരുന്നു അതു സംഭവിച്ചത്. ഉത്മാനെതിരില്‍ ചിലയാളുകള്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒരു സംഖം ആളുകള്‍ അദ്ദേഹത്തെ കൊലപ്പെടുത്തുവാന്‍ തീരുമാനിച്ചു. ഹിജ്ര മുപ്പതിയഞ്ചാം വര്‍ഷമായിരുന്നു അത് സംഭവിച്ചത്. ആ ദുര്‍ബുദ്ധികള്‍ ഉത്മാന്‍റ്റെ(റ) വീട് ആക്രമിച്ചു. ഖുറാന്‍ പാരായണം ചെയ്തു കൊണ്ടിരുന്ന അദ്ദേഹത്തെ അവര്‍ വധിച്ചു. ഇസ്ലാമിന്‍റ്റെ ചരിത്രത്തില്‍ വളരെയധികം നടുക്കമുണ്ടാക്കിയ ഒരു സംഭവമായിരുന്നു അത്.
ആളുകളുടെ തീരുമാനത്തിനു വഴങ്ങി അലി(റ) അടുത്ത ഖലീഫയാകുവാന്‍ സമ്മതിച്ചു. മുസ്ലീംങ്ങള്‍ അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചു. അക്കൂട്ടത്തില്‍ തല്‍ഹയും(റ), സുബൈര്‍ ഇബിന്‍ അല്‍ അവ്വാമും(റ) ഉണ്ടായിരുന്നു. ഉത്മാന്‍റ്റെ(റ) മരണത്തില്‍ അവര്‍ക്ക് രണ്ട്പേര്‍ക്കും വളരെയധികം വിഷമമുണ്ടായിരുന്നു. കൊലയാളികളെ ഉടനെ തന്നെ കണ്ട്പിടിച്ച് ശിക്ഷിക്കണമെന്ന തീരുമാനത്തില്‍ അവര്‍ ഉറച്ചു നിന്നു. പക്ഷേ ഉത്മാന്‍റ്റെ(റ) മരണത്തിന് ഉത്തരവാതി ഒരാള്‍ മാത്രമായിരുന്നില്ല. അതിനാല്‍ ഉടനെ അവരെ കണ്ടുപിടിച്ച് ശിക്ഷിക്കുക്കയെന്നത് എളുപ്പമായിരുന്നില്ല.
ദിവസം ചെല്ലുംതോറും സ്ഥിതികള്‍ വഷളായി കൊണ്ടിരുന്നു. തല്‍ഹയും(റ) സുബൈറും(റ), അലിയുടെ(റ) സമ്മതപ്രകാരം ഉമ്രയ്ക്ക് പുറപെട്ടു. അവിടെ വച്ച് അവര്‍ പ്രവാചകന്‍റ്റെ(സ്വ) പത്നി, ആയിഷ(റ)യെ കണ്ടുമുട്ടി. ഉത്മാന്‍റ്റെ മരണവിവരമറിഞ്ഞ ആയിഷ(റ) വളരെയധികം വിഷമിച്ചു. മക്കയില്‍ നിന്ന് ആയിഷയും(റ), തല്‍ഹയും(റ), സുബൈറും(റ) ബസ്രയിലേയ്ക്ക് യാത്ര തിരിച്ചു. ബസ്രയില്‍ ഒരു സംഘം ആളുകള്‍ ഉത്മാന്‍റ്റെ(റ) ഘാതകരെ വകവരുത്തുവാന്‍ ഒത്തുകൂടി നില്‍പ്പുണ്ടായിരുന്നു.
[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.