അടുത്ത ദിവസം വൈകുന്നേരം അദ്ദേഹം വീണ്ടും ഖുബായിലേയ്ക്കു യാത്ര തിരിച്ചു. ഇത്തവണയും അദ്ദേഹം ഭക്ഷണവുമായിട്ടാണ് ഖുബായിലേയ്ക്കു പോയത്. സല്‍മാന്‍ അല്‍ ഫാരിസി(റ) നേരെ പ്രവാചകന്‍റ്റെ അടുക്കലേയ്ക്ക് ചെന്നു. എന്നിട്ട് അദ്ദേഹം ആ ഭക്ഷണം പ്രവാചകന്(സ്വ) സമ്മാനമായി നല്‍കി.
അദ്ദേഹം പ്രവാചകനോടായി ഇപ്പ്രകാരം പറഞ്ഞു, "അങ്ങ് ദാനം കിട്ടിയത് സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കില്ല എന്ന് എനിക്കു മനസ്സിലായി. അതിനാല്‍ താങ്കള്‍ ഇത് സമ്മാനമായി സ്വീകരിച്ചാലും." സല്‍മാന്‍ അല്‍ ഫാരിസി(റ) നോക്കി നില്‍ക്കെ റസൂലുള്ളാ(സ്വ) തന്‍റ്റെ സഹാബാക്കളോടൊപ്പം അത് ഭക്ഷിച്ചു. "അങ്ങനെ രണ്ടാമത്തെ അടയാളവും സത്യമായി!" സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു.
സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും വീട്ടിലേയ്ക്കു തിരിച്ചു പോയി. അദ്ദേഹത്തിന് പ്രവാചകന്‍റ്റെ മൂന്നാമത്തെ അടയാളവും ശരിയാണോയെന്ന് നോക്കണമായിരുന്നു. അതിനായി അദ്ദേഹം മറ്റൊരുദിവസം വീണ്ടും ഖുബായിലേയ്ക്ക് യാത്ര തിരിച്ചു.
പ്രവാചകന്‍ ഒരു മരണ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു.
[തുടരും...]
അടുത്ത അധ്യായത്തിലേയ്ക്ക് പോകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Thursday, 16 October 2008
Monday, 13 October 2008
സുജൂദ് വര്‍ദ്ധിപ്പിക്കുക
ഉബാദത്ത്ബ്നു സ്വാമിത്ത്(റ)ല്‍ നിന്നും.
റസൂലുല്ലാഹ് (സ്വ) പറയുന്നത് അദ്ദേഹം കേട്ടു.
"അല്ലാഹുവിനു വേണ്ടി സുജൂദ് ചെയ്യുന്ന ഒരു അടിമയ്ക്ക്, അക്കാരണം കൊണ്ട് അല്ലാഹു ഒരു നന്മ രേഖപ്പെടുത്താതിരിക്കില്ല. അവന്‍റ്റെ ഒരു തിന്മ മായ്ച്ചുകളയുകയും ചെയ്യും. ഒപ്പം ഒരു പദവി ഉയര്‍ത്തുകയും ചെയ്യുന്നതാണ്. അതിനാല്‍ നിങ്ങള്‍ സുജൂദ് വര്‍ദ്ധിപ്പിക്കുക"
(ഇബ്നുമാജ).
Friday, 25 April 2008
സല്‍മാന്‍ അല്‍ ഫാരിസി (റ), അധ്യായം 10

സല്‍മാന്‍ അല്‍ ഫാരിസി (റ) നേരം വൈകുന്നതും കാത്തിരുന്നു. പ്രവാചകന്‍റ്റെ ആഗമനത്തെ
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന് ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
കുറിച്ച് ആ പുരോഹിതന്‍ പറഞ്ഞ വാക്കുകളായിരുന്നു സല്‍മാന്‍ അല്‍ ഫാരിസിയുടെ(റ) മനസ്സ് മുഴുവനും. അദ്ദേഹത്തിന് ആ പ്രവാചകനെ കാണുവാന്‍ തിടുക്കമായി.
പുരോഹിതന്‍ പറഞ്ഞു
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം.
തന്ന ലക്ഷണങ്ങള്‍ ആ പ്രവാചകനിലുണ്ടോ എന്ന് ആദ്യം മനസ്സിലാക്കണം.
അങ്ങനെ നേരം ഇരുട്ടി. അദ്ദേഹം കുറച്ചു ഈന്തപ്പഴവും കൊണ്ട് ഖുബയിലേയ്ക്ക് യാത്ര തിരിച്ചു. ആ പ്രാവചകനെ കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സ് മുഴുവനും.
അല്ലാഹുവിന്‍റ്റെ പ്രവാചകനും, സ്രിഷ്ടികളില്‍ വച്ച് ഏറ്റവും ഉന്നതനുമായ മനുഷ്യനെയാണ് സല്‍മാന്‍ അല്‍ ഫാരിസി(റ) കാണുവാന്‍ യാത്ര തിരിച്ചിരിക്കുന്നത്.
വളരെ നാളുകളായി തുടങ്ങിയ സത്യന്വേഷണത്തിനായിയുള്ള യാത്രയാണ്. സല്‍മാന്‍ അല്‍ ഫാരിസി(റ) പല സ്ഥലങ്ങളിലും സഞ്ചരിച്ചു. ഒടുവിലിതാ അദ്ദേഹത്തിന്‍റ്റെ യാത്ര അല്ലാഹുവിന്‍റ്റെ അന്ത്യ പ്രവാചകന്‍റ്റെ മുന്‍പില്‍ എത്തിച്ചേര്‍ന്നു.
സല്‍മാന്‍ അല്‍ ഫാരിസി(റ) ഖുബായില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹം നേരെ റസൂലുല്ലായുടെ(സ്വ) അടുക്കലേയ്ക്ക് ചെന്നു. അപ്പോള്‍ റസൂലുല്ലായോടൊപ്പം ചില സഹാബാക്കളും ഉണ്ടായിരുന്നു.
സല്‍മാന്‍ അല്‍ ഫാരിസി(റ) അവരോട് പറഞ്ഞു, "നിങ്ങള്‍ യാത്രക്കാരാണെന്ന് എനിക്ക് മനസ്സിലായി. നിങ്ങള്‍ക്ക് ഭക്ഷണത്തിന് ആവശ്യമുള്ളതായി ഞാന്‍ കരുതുന്നു. അതിനാല്‍ എന്നില്‍ നിന്നും ഇതു ദാനമായി സ്വീകരിച്ചാലും".
സല്‍മാന്‍ അല്‍ ഫാരിസി(റ), താന്‍ കൊണ്ടുവന്ന ഭക്ഷണം അവര്‍ക്കു നല്‍കി. റസൂലുല്ലാഹ്(സ്വ) എപ്പ്രകാരമാണ് പ്രതികരിക്കുന്നതെന്ന് സല്‍മാന്‍ അല്‍ ഫാരിസി(റ) ശ്രദ്ധിച്ചു. റസൂലുല്ലാഹ്(സ്വ) തന്‍റ്റെ സഹാബാക്കളെ ഭക്ഷണം കഴിക്കുവാനായി ക്ഷണിച്ചു. പക്ഷേ, സല്‍മാന്‍ അല്‍ ഫാരിസിയെ
ആശ്ചര്യപ്പെടുത്തിക്കൊണ്ട് റസൂലുല്ലാഹ്(സ്വ) അതില്‍നിന്നും ഒന്നും കഴിച്ചില്ല.
സല്‍മാന്‍ അല്‍ ഫാരിസി(റ) തന്നോടായി പറഞ്ഞു, "ആ പുരോഹിതന്‍ പറഞ്ഞ ആദ്യത്തെ അടയാളം ശരിയായി. അദ്ദേഹം(സ്വ) ദാനമായി ലഭിക്കുന്നത് സ്വന്തം ആവിശ്യത്തിനായി ഉപയോഗിക്കില്ല."
സല്‍മാന്‍ അല്‍ ഫാരിസി(റ) അവിടെ നിന്നും തിരിച്ചു വീട്ടിലേയ്ക്ക് യാത്ര ചെയ്തു. അടുത്ത ദിവസം ഖുബയിലേയ്ക്കു വീണ്ടും തിരിച്ചു വരാന്‍ അദ്ദേഹം തീരുമാനിച്ചു.
[തുടരും...]
Subscribe to:
Posts (Atom)
